തൃശ്ശൂർ: അതിരപ്പിള്ളിയിൽ മസ്തകത്തിന് മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയ്ക്ക് മയക്കുവെടി വെച്ചു. ചീഫ് വെറ്ററിനറി സർജൻ അരുൺ സഖറിയയും സംഘവും മുറിവേറ്റ കാട്ടാനയ്ക്കരികിലെത്തി മയക്കുവെടി വെച്ച് പിടികൂടാനുള്ള ശ്രമങ്ങൾ രാവിലെ  ആരംഭിച്ചിരുന്നു. 

To advertise here,

ആന തുരുത്തിൽ നിലയുറപ്പിച്ചിരിക്കുകയായിരുന്നു. തുരുത്തിൽവെച്ച് മയക്കുവെടിവെയ്ക്കുക പ്രായോ​ഗികമല്ലാതിരുന്നതിനാൽ ആന പ്ലാന്റേഷന് സമീപത്തേക്ക് നീങ്ങുന്നതിനുള്ള കാത്തിരിപ്പിലായിരുന്നു സംഘം.  പ്ലാന്റേഷന് സമീപത്തേക്ക് ആന നീങ്ങിയതോടെയാണ് മയക്കുവെടി വെച്ചത്.

അതേസമയം മയക്കുവെടി ആനയ്ക്ക് കൊണ്ടില്ല എന്നാണ് വിവരം. ആന ഉള്‍വനത്തിലേക്ക് കയറിത്തുടങ്ങിയതോടെ ദൗത്യസംഘം അടുത്ത നടപടികളിലേക്ക് കടന്നു. മയക്കുവെടിവെച്ച് മയക്കിയതിന് ശേഷം ആനയ്ക്ക് ചികിത്സ നല്‍കാനായിരുന്നു പദ്ധതിയിട്ടത്.