കൊച്ചി: ഡ്യൂട്ടി സമയത്ത് സ്പായിൽനിന്ന് വിജിലൻസ് പിടികൂടിയ പോലീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. തൃക്കാക്കര എസ്.എച്ച്.ഒ. എ.കെ. സുധീറിനെതിരേയാണ് നടപടി. സിറ്റി പോലീസ് ജില്ലാ ഹെഡ്ക്വാർട്ടേഴ്‌സിലേക്കാണ് മാറ്റം. കഴിഞ്ഞ ശനിയാഴ്ചയാണ് ചേരാനല്ലൂരിലെ സ്പായിൽ നിന്ന് സി.ഐ.യെ വിജിലൻസ് പിടികൂടിയത്. സി.ഐ. സ്പായിൽ എത്തി പണം വാങ്ങാറുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പിടികൂടിയ സമയം സി.ഐ.യുടെ പക്കൽനിന്ന് പണം കണ്ടെത്താനായില്ല. സംഭവത്തെക്കുറിച്ച് സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.

To advertise here,