കല്ലടിക്കോട് (പാലക്കാട്): നിയന്ത്രണംവിട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്ക്. പാലക്കാട് ജില്ലയിലെ കാരാകുറുശ്ശി പഞ്ചായത്തിലെ കൊളപ്പാക്കം പാലത്തിന് സമീപമാണ് അപകടം. കാരാകുറുശ്ശി ഏറ്റുപുറത്തില്‍ വീട്ടില്‍ ബാബു (40), മക്കളായ അഖില്‍ കൃഷ്ണ (14), അഭിഞ്ജന (13) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
20 അടി താഴ്ചയിലേക്കാണ് കാര്‍ മറിഞ്ഞത്. പരിക്കേറ്റവരെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച അര്‍ധരാത്രിയിലാണ് അപകടമുണ്ടായത്. കൈവരി ഇല്ലാത്ത റോഡാണ് ഇവിടെ. കാര്‍ വീണ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും ഇവര്‍ വിവരമറിയിച്ച പ്രകാരം എത്തിയ ആംബുലന്‍സ് പ്രവര്‍ത്തകരും ചേര്‍ന്നാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.
അഗ്നിരക്ഷാസേനയേയും വിവരമറിയിച്ചിരുന്നു. സ്റ്റേഷനില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ ടി. ജയരാജന്, വി. സുരേഷ് കുമാര്‍, കെ.വി. സുജിത്ത്, എം. രമേഷ്, എം.ആര്. രാഗില്‍, ടി.കെ. അന്‍സല്‍ ബാബു എന്നിവരുള്‍പ്പെട്ട സംഘവും സ്ഥലത്തെത്തി. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിക്ക് സാരമുള്ളതല്ലെന്നാണ് ആശുപത്രിയില്‍നിന്നും ലഭിച്ച വിവരം.
Content Highlights: Three injured as car fell downhill at Karakurissi, Palakkad
Published: 13 Sept 2024, 12:21 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented