പ്രതിഷേധം | Photo: Mathrubhumi ( Screen Grab)
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖനിര്‍മ്മാണത്തിതെതിരെ ഇന്നും പ്രതിഷേധം. പോലീസുമായി സമരക്കാര്‍ ഏറ്റുമുട്ടിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. പദ്ധതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലും ഏറ്റുമുട്ടലുണ്ടായി.
പോലീസിന് നിയന്ത്രിക്കാന്‍ കഴിയാത്തതരത്തിലുള്ള ആള്‍ക്കൂട്ടമാണ് സംഘര്‍ഷത്തിലുണ്ടായിരുന്നത്. പോലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. സംഭവസ്ഥലത്ത് കൂടുതല്‍ പോലീസുകാരെ നിയോഗിച്ചു.
രാവിലെ പത്തരയോടെ തുറമുഖനിര്‍മ്മാണം പുനരാരംഭിക്കാനുള്ള നീക്കമുണ്ടായി. ടോറസ് ലോറിയില്‍ നിര്‍മ്മാണസാമഗ്രികള്‍ എത്തിച്ചപ്പോള്‍ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലുള്ള സമരക്കാര്‍ തടയുകയായിരുന്നു. പിന്നാലെ, തുറമുഖ നിര്‍മ്മാണത്തെ അനുകൂലിക്കുന്നവര്‍ ലോറി തടയരുതെന്ന ആവശ്യവുമായി രംഗത്തെത്തി. ഇത് സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു.
തുറമുഖനിര്‍മ്മാണം തടസ്സപ്പെടുത്താതെ സമരം തുടരാമെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് നിര്‍മ്മാണം പുനരാരംഭിക്കാനുള്ള നീക്കമുണ്ടായത്. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള കല്ലേറിലാണ് പോലീസുകാര്ക്കുള്ളപ്പെടെ പരിക്കേറ്റത്. സംഘര്ഷത്തിലുള്ളവര് സമരപന്തലിലേക്ക് നീങ്ങണമെന്ന് ആവശ്യപ്പെട്ട് സംയമനനീക്കവുമായി വൈദികര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി.
പദ്ധതി പ്രദേശത്തേക്ക് ടോറസ് ലോറികള്‍ കടത്തിവിടില്ലെന്ന നിലപാടിലായിരുന്നു പദ്ധതിയെ എതിര്‍ക്കുന്നവര്‍. വാഹനം കടത്തിവിടണമെങ്കില്‍ സമരപന്തല്‍ പൊളിച്ചുമാറ്റേണ്ടതുണ്ട്. ഇത് സമരക്കാര്‍ പ്രതിരോധിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. ലോറികള്‍ക്ക് മുന്നില്‍ കിടന്നും പ്രതിഷേധമുയര്‍ത്തിയതിനെത്തുടര്‍ന്ന് വാഹനങ്ങള്‍ അവിടെനിന്നും മാറ്റി. നിര്‍മ്മാണാവശ്യത്തിനുള്ള പാറക്കല്ലുകളായിരുന്നു ലോറിയിലുണ്ടായിരുന്നത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ റോഡിലിരുന്നു കിടന്നും പ്രതിഷേധിച്ചു.
Content Highlights: thiruvananthapuram vizhinjam port construction latin church protest fight police
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..