
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലിഫ്റ്റിനുള്ളിൽ രോഗികൾ കുടുങ്ങി. രോഗികളും രോഗികളുടെ സഹായികളും ഉൾപ്പെടെ ആറുപേരാണ് ലിഫ്റ്റിൽ കുടുങ്ങിയത്. നേരത്തേയും നിരവധി തവണ ഇവിടെ ആളുകൾ ലിഫ്റ്റിൽ കുടുങ്ങിയിട്ടുണ്ട്. വൈദ്യുതി തകരാറുമൂലമാണ് ഇത്തവണ ലിഫ്റ്റ് നിന്നുപോയത് എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
ആശുപത്രിയിലെ ജനറേറ്റൽ അടക്കമുള്ള സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിക്കാത്തതുകൊണ്ടാണ് ഉള്ളിൽ കുടുങ്ങിയവർക്ക് ഒരുമണിക്കൂറോളം ലിഫ്റ്റിനുള്ളിൽ കഴിയേണ്ടിവന്നത്. ഒടുവിൽ സുരക്ഷാ ജീവനക്കാരെത്തി, ലിഫ്റ്റ് താക്കോലുപയോഗിച്ച് തുറന്നാണ് ഇവരെ പുറത്തെത്തിച്ചത്.
കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നുതവണയാണ് രോഗികളോ രോഗികളുടെ സഹായികളോ ഇത്തരത്തിൽ ലിഫ്റ്റ് തകരാറായി അതിനുള്ളിൽ കുടുങ്ങുന്നത്. നേരത്തെ, അത്യാഹിത വിഭാഗത്തിൽ ഡോക്ടർമാർ അടക്കമുള്ള ആളുകൾ ലിഫ്റ്റിൽ കുടുങ്ങിപ്പോയ അവസ്ഥയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉണ്ടായിട്ടുണ്ട്. ഈ പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരം കാണാൻ ഇതുവരെയും സാധിച്ചിട്ടില്ല എന്നതാണ് അപകടകരമായ വസ്തുത.
Content Highlights: Recurring technical failures in Thiruvananthapuram Medical College lifts. Six people trapped for over an hour due to generator malfunction. Third incident reported within a single month. Lack of permanent maintenance solutions despite repeated safety concerns.
Published: 08 Mar 2026, 02:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented