തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് ഇടപാട് കേസിൽ പിണറായി വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്. അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. കേസിൽ രണ്ട് റെയ്ഡുകൾ നേരത്തെ ഇ.ഡി നടത്തിയിരുന്നു.
വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസ് കമ്പനിക്ക് സർവീസ് ലീഗൽ എഗ്രിമെന്റിലൂടെ മാസംതോറും മൂന്നുലക്ഷത്തിലധികം രൂപ 2017 മുതൽ 2019 വരെ സി.എം.ആർ.എൽ. നൽകിയെന്നാണ് ഇ.ഡി. റിപ്പോർട്ട്. ഐ.ടി. ആൻഡ് മാർക്കറ്റിങ് കൺസൾട്ടൻസി എന്നനിലയിൽ ഇതേ കാലയളവിൽ വീണയ്ക്കും പ്രതിഫലം നൽകി. എല്ലാംകൂടി 3.28 കോടി രൂപയുടെ ഇടപാട്. പ്രത്യേകിച്ച് സേവനമൊന്നും നൽകാതെത്തന്നെ ഇത്രയധികം രൂപ വീണ കൈപ്പറ്റിയത് പിണറായി വിജയനുള്ള കൈക്കൂലിയായാണെന്നാണ് ഇ.ഡി കണ്ടെത്തിയത്. ഇ.ഡിയുടെ റിപ്പോർട്ടിലാണ് വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
വിജിലൻസ് എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രതികൾ ഇന്ന് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെയാണ് ഇ.ഡിയുടെ സമൻസ് വന്നിരിക്കുന്നത്.
സിഎംആർ-എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയനെതിരെ വിജിലൻസ് കേസെടുത്തിരുന്നു. രണ്ട് എഫ്ഐആറുകളാണ് വിജിലൻസ് രജിസ്റ്റർ ചെയ്തത്. രണ്ട് കേസിലും ടി വീണ പ്രതിയാണ്. മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഹമ്മദ് റിയാസുമാണ് ഒന്നാം പ്രതി. ഈ വിജിലൻസ് കേസിലെ നടപടികൾ സ്റ്റേ ചെയ്യണമെന്ന പിണറായി വിജയന്റെ ആവശ്യത്തിൽ വാദം കേൾക്കാൻ അടുത്ത ആഴ്ച പ്രത്യേക ബെഞ്ച് രൂപീകരിക്കുന്ന കാര്യം പരിഗണിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചിരിക്കുന്നത്.
വിജിലൻസ് കേസിനെതിരെ പിണറായി വിജയൻ, വീണ ടി, മുഹമ്മദ് റിയാസ്, ഹസൻ വാരിസ് എന്നിവരാണ് നിലവിൽ സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. കേസിൽ പിണറായിയുടെ അറസ്റ്റിന് സാധ്യത ഉണ്ടെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ സിദ്ധാർത്ഥ് ലൂതറ ചൂണ്ടിക്കാട്ടി. പിണറായി വിജയന് 82 വയസ്സ് ആയെന്നും അതിനാൽ ഇന്നുതന്നെ കേസ് പരിഗണിച്ച് ഇടക്കാല സംരക്ഷണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
Content Highlights: Enforcement Directorate issues summons to Pinarayi Vijayan, Summons is related to the CMRL-Exalogic transaction case, Directed to appear for questioning next week
Published: 16 Oct 2026, 01:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented