തിരുവനന്തപുരം: തിരുവനന്തപുരം മാനവീയം വീഥിയിൽ യുവതിയും ആൺസുഹൃത്തും തമ്മിൽ അടിപിടി. കഴിഞ്ഞദിവസം രാത്രിയോടെയാണ് സംഭവം. ഇവരുവരും തമ്മിൽ അടികൂടുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത്. തിരുവനന്തപുരം സ്വദേശിയായ ഹോട്ടൽ ജീവനക്കാരിയായ യുവതിയും സുഹൃത്തും തമ്മിലാണ് സംഘർഷമുണ്ടായത്. മയക്കുമരുന്നിൻ്റെ ലഹരിയിലാണ് ഇരുവരും സംഘർഷം ഉണ്ടാക്കിയതെന്നാണ്‌ ദൃകസാക്ഷികൾ പറയുന്നത്‌.

To advertise here,

പോലീസ് രണ്ടുപേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ, തങ്ങൾ തമാശയ്ക്ക് ചെയ്തതാണെന്നും പോലീസിൽ പരാതിയില്ലെന്നുമാണ് യുവതി നൽകിയ വിശദീകരണം. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ കൂടുതൽ നടപടികൾക്കായി പോലീസ് ഇരുവരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.