തിരുവനന്തപുരം: കെപിസിസി നേതൃത്വത്തിന് രാജി സമര്‍പ്പിച്ച് തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് പാലോട് രവി. പെരിങ്ങമ്മല പഞ്ചായത്ത് ഭരണം യു.ഡി.എഫിന് നഷ്ടമായതിനെ തുടര്‍ന്നാണ് രാജി സമർപ്പിച്ചത്. കോണ്‍ഗ്രസ് അംഗങ്ങള്‍ സി.പി.എമ്മില്‍ ചേര്‍ന്നതോടെയാണ് പഞ്ചായത്ത് ഭരണം പാർട്ടിക്ക് നഷ്ടമായത്. പാലോട് രവിയുടെ പഞ്ചായത്താണ് പെരിങ്ങമ്മല. അതേസമയം, അദ്ദേഹത്തിന്റെ രാജി കെ.പി.സി.സി തള്ളിയെന്നാണ് വിവരം.
കഴിഞ്ഞ ദിവസം പെരിങ്ങമ്മല പഞ്ചായത്തിൽ കോൺഗ്രസ് നേതാവായ പ്രസിഡന്റും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ഉൾപ്പെടെ മൂന്ന് അംഗങ്ങൾ പാർട്ടിവിട്ട് സി.പി.എമ്മിൽ ചേർന്നിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ഷിനു മടത്തറ, കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റും പഞ്ചായത്തംഗവുമായ കലയപുരം അൻസാരി, കോൺഗ്രസ് നേതാവും പഞ്ചായത്ത് അംഗവുമായ ഷെഹ്നാസ് എന്നിവരാണ് പഞ്ചായത്തംഗത്വം ഉൾപ്പെടെ രാജിവെച്ച് പാർട്ടി വിട്ടത്.
അടുത്തിടെ നടന്ന കോൺഗ്രസ് പാർട്ടിയുടെ പുനഃസംഘടനമുതൽ പെരിങ്ങമ്മലയിൽ രൂക്ഷമായ തർക്കം നിലനിൽക്കുകയായിരുന്നു. ഇതാണ് പൊട്ടിത്തെറിയിൽ കലാശിച്ചത്. കോൺഗ്രസ് മണ്ഡലം കമ്മിറ്റി നടന്നുകൊണ്ടിരിക്കേ മുൻ ബ്ലോക്ക് പ്രസിഡന്റിനെ കൈയേറ്റംചെയ്ത സംഭവത്തിൽ പാർട്ടി ഇടപെടുകയും മൂവർക്കുമേതിരെ നടപടി ഉണ്ടാവുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്ന സന്ദർഭത്തിലാണ് ഇവർ പാർട്ടി വിട്ടതെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.
Content Highlights: Thiruvananthapuram DCC president Palode Ravi resigned
Published: 16 Feb 2024, 07:55 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented