തിരുവനന്തപുരം:നഗരസഭാ കത്ത് വിവാദത്തില്‍ ഡി.ആര്. അനിലിനെ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സ്ഥാനത്തുനിന്ന് നീക്കാന്‍ തീരുമാനം. സി.പി.എം. സംസ്ഥാന നേതൃത്വത്തിന്റെ അനുമതി ലഭിച്ചതോടെ തദ്ദേശമന്ത്രി എം.ബി. രാജേഷ് വിളിച്ചുചേര്‍ത്ത രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. രാജിവെക്കുമെന്ന് അറിയിച്ചതോടെ കോര്‍പ്പറേഷനില്‍ നടന്നുവരുന്ന പ്രതിഷേധം അവസാനിപ്പിക്കാന്‍ പ്രതിപക്ഷ പാർട്ടികളും തീരുമാനിച്ചു.
നേരത്തെ, അനിലിന്റെ രാജിക്കായി സി.പി.എം. സംസ്ഥാന നേതൃത്വത്തിന്റെ അനുമതി തേടിയിരുന്നു. തുടർന്ന് സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റിലാണ് രാജിസംബന്ധിച്ച് തീരുമാനമുണ്ടായത്. കത്ത് വിവാദം എത്രയും പെട്ടെന്ന് അവസാനിപ്പിക്കുന്നതിനുവേണ്ടിയായിരുന്നു അനിലിനെ രാജിവെപ്പിക്കാനുള്ള തീരുമാനം. ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു സി.പി.എം. അനിലിനെ സ്ഥാനത്തുനിന്ന് നീക്കാനുള്ള അനുമതി തേടിയത്.
ഡി.ആര്. കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. വിജിലന്‍സ് അന്വേഷണം പുരോഗമിക്കവെയാണ് രാജി തീരുമാനത്തിലേക്ക് പാര്‍ട്ടി എത്തുന്നത്. കത്ത് വിവാദത്തില്‍ ഡി.ആര്. അനിലിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി എന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തല്‍.
ചര്‍ച്ചയില്‍ കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ പാലോട് രവി, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് എന്നിവര്‍ പങ്കെടുത്തു. മേയര്‍ ആര്യാ രാജേന്ദ്രന്റെ രാജി സംബന്ധിച്ച തീരുമാനം ഹൈക്കോടതിക്ക് വിടാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം പ്രതിപക്ഷം അംഗീകരിച്ചു. ഡാറ്റ എന്‍ട്രി ഓപ്പറേറ്റമാരായി നിയമിക്കുന്ന ദിവസവേതനക്കാര്‍ക്ക് പാസ്വേഡ് നല്‍കുന്നത് അവസാനിപ്പിക്കാമെന്ന് യോഗത്തില്‍ മന്ത്രി പ്രതിപക്ഷത്തിന് ഉറപ്പുനല്‍കി.
Content Highlights: thiruvananthapuram corporation letter controversy deputy mayor dr anil may resign
Published: 30 Dec 2022, 03:25 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented