കൊച്ചി: തേവര പാലത്തിൽ ടിപ്പർ ലോറി അപകടത്തിൽപ്പെട്ടു. പാലത്തിന്റെ കൈവരി തകർത്ത് ലോറി പാലത്തിൽ തൂങ്ങിക്കിടക്കുന്നു. തോപ്പുംപടിയിൽനിന്ന് കൊച്ചി നഗരത്തിലേക്ക് മാലിന്യം കയറ്റിവന്ന ലോറിയാണ് തേവരപാലത്തിൽ അപകടത്തിൽപ്പെട്ടത്. ലോറിയിൽ ഉണ്ടായിരുന്ന ജീവനക്കാർ ചാടി രക്ഷപ്പെട്ടതായാണ് വിവരം.
ലോറിയുടെ പകുതിയോളം ഭാഗം കായലിലേക്ക് ഉന്തിനിൽക്കുന്ന നിലയിലാണ്. എങ്ങനെയാണ് അപകടം ഉണ്ടായത് എന്നത് സംബന്ധിച്ച വിവരം ലഭ്യമല്ല. നിയന്ത്രണംവിട്ട് കൈവരി തകർത്തതാകാമെന്നാണ് പ്രാഥമിക വിവരം.
സ്ഥലത്ത് ഗതാഗത തടസ്സം നേരിടുന്നുണ്ട്. ലോറി പുറത്തേക്കെടുക്കാനുള്ള ശ്രമം ആരംഭിച്ചു. ട്രാഫിക് പോലീസും ഫയർഫോഴ്സും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
Content Highlights: Tipper lorry crashed into the Thevara bridge railing., Vehicle is currently hanging off the edge of the bridge., Staff escaped safely before the vehicle could fall., Emergency services and traffic police are managing the scene., Significant traffic congestion reported in the area.
Published: 11 Jun 2026, 01:54 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented