കൊല്ലം: കരുനാഗപ്പള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ബോഗികള്‍ വേര്‍പ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ മെയിലിന്റെ ബോഗികളാണ് വേര്‍പ്പെട്ടത്. സംഭവത്തില്‍ ആളപായമില്ല. 

To advertise here,

വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. ചെന്നൈ മെയിലിന്റെ പുറകിലത്തെ ബോഗികളാണ് വേര്‍പ്പെട്ട് പോയത്. എന്നാല്‍ ട്രെയിന്‍ ബോഗികള്‍ വേര്‍പ്പെട്ട് പോയത് അറിയാതെ നിയന്ത്രണമില്ലാതെ ഓടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ തിരികെ വരുകയും ബോഗികള്‍ കൂട്ടിച്ചേര്‍ക്കുകയുമായിരുന്നു. 

ബോഗികള്‍ കൂട്ടിച്ചേര്‍ത്തതിന് പിന്നാലെ അഞ്ചരയോടെ ട്രെയിന്‍ വീണ്ടും യാത്ര തിരിച്ചു.

Content Highlights: The bogies of the train running at Karunagapally came apart