
കൊച്ചി: വർഷങ്ങളായി അനുഭവിക്കുന്ന വെള്ളപ്പൊക്കത്തിൽ പരിഹാരം കാണാത്തതിനെത്തുടർന്ന് പ്രതിഷേധവുമായി കൊച്ചി താന്തോന്നി തുരുത്തിലെ ജനങ്ങൾ. വേലിയേറ്റ സമയത്തുണ്ടാകുന്ന വെള്ളപ്പൊക്ക പ്രശ്നത്തിന് പരിഹാരമായി ഔട്ടർ ബണ്ട് സ്ഥാപിക്കാമെന്ന് ഉറപ്പ് നൽകിയെങ്കിലും നിർമാണം ഇതുവരെ നടത്തിയിരുന്നില്ല. ഇതിനെത്തുടർന്ന് കൊച്ചി ഗോശ്രീ ഐലന്റ് ഡെവലപ്പ്മെന്റ് അതോറിറ്റി ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് ജനം പ്രതിഷേധിക്കുകയായിരുന്നു. സമരത്തിന് ഐക്യദാർഢ്യവുമായി ടി.ജെ. വിനോദ് എം.എൽ.എ. സമരവേദിയിലെത്തി.
പുലർച്ചെ മൂന്ന് മണിമുതൽ താന്തോന്നി തുരുത്തിലെ ജനങ്ങൾ കൊച്ചി ഗോശ്രീ ഐലന്റ് ഡെവലപ്പ്മെന്റ് അതോറിറ്റി ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. കളക്ടർ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ നവംബർ 30നകം ഔട്ടർ ബണ്ട് നിർമിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നെങ്കിലും നിർമാണ പ്രവർത്തികൾ തുടങ്ങാത്തതിനെ തുടർന്നാണ് പ്രതിഷേധം. കോസ്റ്റൽ സോൺ മാനേജ്മെന്റ് അനുമതി ലഭിക്കാത്തതാണ് നിർമാണം നടക്കാത്തതിനുള്ള കാരണമെന്നാണ് വിവരം.
താന്തോന്നി തുരുത്തിലെ ജനങ്ങളുടെ പന്ത്രണ്ടിലധികം വർഷങ്ങളായുള്ള ആവശ്യമാണ് വേലിയേറ്റ സമയത്തുണ്ടാകുന്ന വെള്ളം കയറുന്നതിന് പരിഹാരമായി ഒരു ഔട്ടർ ബണ്ട് നിർമിക്കുകയെന്നത്. എന്നാൽ ഇത് നടപ്പിലാക്കിയിരുന്നില്ല. കഴിഞ്ഞ മൂന്ന് ദിവസമായി ഇവരുടെ വീടുകളിൽ വെള്ളം കയറി താമസിക്കാൻ കഴിയാത്ത സാഹചര്യമാണ്. വീടിനകത്ത് ഭക്ഷണമുണ്ടാക്കുന്നതിനോ താമസിക്കുന്നതിനോ കഴിയാത്ത സാഹചര്യം. വർഷങ്ങളായി വേലിയേറ്റ സമയത്ത് ഇവിടുത്തെ ജനങ്ങൾ നേരിടുന്ന പ്രശ്നവുമാണത്. തുടർന്നാണ് ബണ്ട് നിർമിക്കാത്തതിനെതിരേ ജനങ്ങൾ പ്രതിഷേധിക്കുന്നത്.
Content Highlights: thanthonni thuruth protest over water issue
Published: 10 Dec 2024, 02:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented