
തൃശ്ശൂർ: തൊണ്ണൂറ് പിന്നിട്ടിട്ടും കാറോടിച്ച് പള്ളിയിലും മാർക്കറ്റിലും പോയിരുന്ന കുട്ടനെല്ലൂർ മരിയാപുരം ഹിൽ ഗാർഡൻസിൽ പാനിക്കുളം വീട്ടിൽ തങ്കം പോൾ (96) ഇനി ഓർമ. 18 വയസ്സുമുതൽ കാറോടിച്ചുതുടങ്ങിയ ഇവർ 95-ാം വയസ്സുവരെ അത് തുടർന്നു. ആറുമാസം മുൻപുവരെ വണ്ടിയോടിച്ചിരുന്നു. ഞായറാഴ്ചയായിരുന്നു അന്ത്യം. വിദേശനിർമിത കാറുകൾ വരെ ഓടിച്ചിരുന്ന തങ്കം പോൾ കൃത്യസമയത്ത് ഡ്രൈവിങ് ലൈസൻസ് പുതുക്കും. മാത്രമല്ല അപകടം എന്നത് അവരുടെ യാത്രകളിൽനിന്ന് ഒഴിഞ്ഞുനിന്നു.
90-ാം വയസ്സിൽ തന്റെ നാലാംതലമുറക്കാരിയും അന്ന് ഒന്നാംക്ലാസുകാരിയുമായ ആമിയുടെ കൈ പിടിച്ച് സൗന്ദര്യമത്സരത്തിനായി അവർ റാമ്പിലുമെത്തി. പരേതനായ ഡോ. പാനിക്കുളം പി.ജി. പോളിന്റെ ഭാര്യയായ തങ്കം, മധുരയിൽ താമസിക്കുമ്പോഴാണ് ഡ്രൈവിങ് പരിശീലിക്കുന്നത്. മകനെ സ്‌കൂളിലാക്കാനും വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാനുമൊക്കെയാണ് ഓടിച്ചുപഠിച്ചത്. പിന്നീട് മക്കളെക്കൂട്ടി ഒറ്റയ്ക്ക് നാട്ടിലേക്ക് വണ്ടി ഓടിച്ചുവന്നു. ദൂരയാത്രകളിലും മൂത്തമകനോടൊപ്പം വിദേശത്ത് കഴിഞ്ഞപ്പോഴും വളയം കൈയിലേന്താൻ അവർ മടിച്ചിട്ടില്ല. കാർ ഓടിക്കാൻ പഠിച്ചത് ജീവിതം എളുപ്പമാക്കിയെന്ന് പറഞ്ഞിരുന്ന തങ്കം പോൾ വീട്ടിലെത്തുന്ന എല്ലാ പെൺകുട്ടികളെയും ഡ്രൈവിങ് പഠിക്കാൻ നിർബന്ധിച്ചിരുന്നു.
Content Highlights: Remembering Thangam Paul, a 96-year-old who drove until she was 95, visiting church and markets. A true inspiration of independence and passion for driving.
Published: 10 Feb 2026, 08:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented