കടയ്ക്കൽ (കൊല്ലം): പ്രായപൂർത്തിയാകാത്ത മകൻ സ്കൂട്ടർ ഓടിച്ച സംഭവത്തിൽ അമ്മയ്ക്ക് 26,000 രൂപ പിഴ ശിക്ഷ വിധിച്ച് കോടതി. കടയ്ക്കൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 14 വയസ്സുകാരനെ സ്കൂട്ടർ ഓടിക്കാൻ അനുവദിച്ചതിന് വാഹനത്തിന്റെ രജിസ്റ്റേർഡ് ഉടമയായ അമ്മയ്ക്കു പിഴ വിധിച്ചത്.
2023 ഏപ്രിൽ ഒൻപതിന് ചിതറ പോലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് കുട്ടി സ്കൂട്ടർ ഓടിച്ചുവരുന്നതിനിടെ പിടിയിലായത്. മടത്തറ കൊല്ലായിൽ ജങ്‌ഷനിലായിരുന്നു സംഭവം.
എസ്.ഐ. മുഹസിൻ മുഹമ്മദ്, ഉദ്യോഗസ്ഥരായ ഉബൈദ്, അരുൺ എന്നിവർ ചേർന്ന് വാഹനം നിർത്തിച്ച് കുട്ടിയുടെ രക്ഷകർത്താവിനെ വിളിച്ചുവരുത്തി കേസെടുക്കുകയായിരുന്നു.
Content Highlights: Kadakkal court imposes Rs 26,000 fine on mother, 14-year-old minor caught riding scooter, Incident occurred during Chithara police vehicle inspection, Strict enforcement of traffic laws for vehicle owners
Published: 26 Jul 2026, 08:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented