താമരശ്ശേരി: താമരശ്ശേരിയിൽ നിന്ന് വ്യാഴാഴ്ച പകൽ കാണാതായ വിദ്യാർഥികളെ കണ്ടെത്തി. പ്രായപൂർത്തിയാവാത്ത മൂന്ന് വിദ്യാർഥികളെയും വയനാട് ചിത്രഗിരി ഭാഗത്ത് വെച്ചാണ് കണ്ടെത്തിയത്.

To advertise here,

പതിനഞ്ചുകാരനെ വൈകിട്ട് ആറരയ്ക്കാണ് കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന പതിനേഴുകാരനെയും, പെൺസുഹൃത്തായ പതിനഞ്ചുകാരിയെയും നാലര മണിക്കൂർ നീണ്ട ശ്രമകരമായ തിരച്ചിലിനൊടുവിൽ വനമേഖലയോട് ചേർന്ന കാപ്പിത്തോട്ടത്തിന്റെ പരിസരത്ത് വെച്ച് കണ്ടെത്തി. രാത്രി 11 മണിയ്ക്ക് ശേഷമാണ് ഇവരെ കണ്ടെത്തിയത്.