കോഴിക്കോട്: ശമ്പളം നല്‍കാന്‍ മദ്യത്തിലൂടെ പണം കണ്ടെത്തുന്നത് ശോചനീയമാണെന്ന് താമരശ്ശേരി ബിഷപ് റെമിജിയോസ് ഇഞ്ചനാനിയില്‍. മദ്യം പ്രോത്സാഹിപ്പിക്കുന്നത് കമ്പോള സംസ്‌കാരത്തിന്റെ ഭാഗമാണെന്നും മദ്യം സംസ്‌കാരത്തെ നശിപ്പിക്കുമെന്നും ബിഷപ് അഭിപ്രായപ്പെട്ടു. കാര്‍ഷിക പ്രശ്‌നങ്ങളില്‍ കാര്‍ഷിക സംഘടനകളെ ഒന്നിച്ചു നിര്‍ത്തി പ്രതിഷേധിക്കുമെന്നും ബിഷപ് പറഞ്ഞു. 

To advertise here,

മദ്യം നമ്മുടെ സംസ്കാരത്തെ നശിപ്പിക്കും.ശമ്പളം നൽകാൻ മദ്യത്തിലൂടെ പണം കണ്ടെത്തുന്നത് ശോചനീയമായ കാര്യമാണ്. മദ്യം പ്രോത്സാഹിപ്പിക്കുന്നത് കമ്പോള സംസ്കാരത്തിന്റെ ഭാഗവുമാണ്- ബിഷപ്പ് വ്യക്തമാക്കി.

ചിങ്ങം ഒന്ന് കർഷകന് കണ്ണീർ ദിനമാണ്. ഏറ്റവും വേദനിക്കുന്ന വിഭാഗമായി കർഷകർ മാറി. കാർഷിക പ്രശ്നങ്ങളിൽ കർഷക സംഘടനകളെ ഒരുമിച്ച് നിർത്തി സമ്മർദശക്തിയായി മാറും. രാഷ്ട്രീയ സമ്മർദങ്ങൾക്ക് കീഴടങ്ങില്ല. കാസർകോട് മുതൽ തിരുവനന്തപുരം വരെ കർഷക യാത്ര സംഘടിപ്പിക്കുകയും ചെയ്യും. റബർ വിലയിൽ കേന്ദ്രത്തിൻ്റെ ഭാഗത്തു നിന്ന് അനുകൂലമായ നടപടിയുണ്ടായില്ലെന്നും ബിഷപ് റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു.