
കൊച്ചി: കണ്ണിന് അർബുദം ബാധിച്ച ഒന്നര വയസ്സുകാരി അൻവിതയുടെ ചികിത്സ മുടങ്ങാതിരിക്കാൻ കൈകോർത്ത് തെലങ്കാനയിലെ മലയാളി സമൂഹം. വിഷയം തെലുങ്കാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് അസോസിയേഷൻ വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് കേരള സർക്കാരും മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയും തങ്ങളെ ബന്ധപ്പെട്ടിരുന്നെന്നും ആംബുലൻസിന് വഴിയൊരുക്കാമെന്ന് തെലങ്കാന സർക്കാർ ഉറപ്പു നൽകിയിട്ടുണ്ടെന്നും തെലങ്കാനയിലെ മലയാളി അസോസിയേഷൻ പ്രസിഡന്റ് ലിബി ബെഞ്ചമിൻ അറിയിച്ചു.
ചേർത്തല സ്വദേശിയായ അൻവിതയുടെ ചികിത്സ നടക്കുന്നത് ഹൈദരാബാദിലാണ്. കീമോ ചികിത്സ നടക്കുന്നതിനിടെയാണ് ലോക്ക്ഡൗൺ വന്നത്. ഇതോടെ തുടർചികിത്സയ്ക്കായി തെലങ്കാനയിൽ എത്താനുള്ള സാഹചര്യമില്ലാതാവുകയായിരുന്നു.
മാതൃഭൂമി ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇതേത്തുടർന്ന് ആരോഗ്യമന്ത്രി വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുകയും വെള്ളിയാഴ്ച വൈകിട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ ചികിത്സയ്ക്കുള്ള വഴിയൊരുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തിരുന്നു.
Published: 04 Apr 2020, 12:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented