
മലപ്പുറം:വീട്ടില്‍ പ്രശ്നങ്ങളുണ്ടായിരുന്നതായി താനൂരില്‍നിന്ന് കാണാതായ പെണ്‍കുട്ടികള്‍. മുംബൈയിലെ മലയാളി സന്നദ്ധ പ്രവര്‍ത്തകരോടാണ് കുട്ടികള്‍ ഇക്കാര്യം പറഞ്ഞത്. വൈദ്യ പരിശോധനയ്ക്കുശേഷം കുട്ടികളെ പുനെയിലെ ജുവൈനല്‍ ബോര്‍ഡിന്റെ കെയര്‍ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. മുംബൈയിലെത്തിയ കേരള പോലീസിന് കുട്ടികളെ താമസിയാതെ കൈമാറും.
ഒരു പെണ്‍കുട്ടി ഹ്യുമാനിറ്റീസും മറ്റൊരു പെണ്‍കുട്ടി കൊമേഴ്സ് വിഭാഗവുമാണ് പഠിച്ചിരുന്നത്. ബുധനാഴ്ച്ച ഹ്യുമാനിറ്റീസ് വിഭാഗത്തിലെ കുട്ടിക്കായിരുന്നു പരീക്ഷ ഉണ്ടായിരുന്നത്. പരീക്ഷയ്ക്ക് പോകുകയാണെന്ന് വീട്ടുകാരോട് പറഞ്ഞ് സ്കൂള്‍ യൂണിഫോമിലാണ് വീട്ടില്‍നിന്ന് ഇറങ്ങിയത്. സ്കൂളിലേക്ക് പോകുന്ന സമയത്ത് ഈ കുട്ടിയുടെ കൈയില്‍ അഞ്ച് രൂപ മാത്രമാണ് പണമായി ഉണ്ടായിരുന്നതെന്ന് വീട്ടുകാര്‍ പറയുന്നു. കൊമേഴ്സില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ കൈയില്‍ 200 രൂപയുമാണ് ഉണ്ടായിരുന്നത്. ഇവര്‍ ആഭരണം വില്ക്കുകയോ പണയം വെയ്ക്കുകയോ ചെയ്തിട്ടുണ്ടാകാമെന്നാണ് സൂചന.
ഒരു പെണ്‍കുട്ടി 5,000 രൂപയും മറ്റൊരു പെണ്‍കുട്ടി 5,500 രൂപയുമാണ് സലൂണില്‍ ചെലവാക്കിയതെന്ന് സലൂണ്‍ ഉടമ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചിരുന്നു. കുട്ടികളുടെ കൈയില്‍ 500 രൂപയുടെ ഒട്ടേറെ നോട്ടുകള്‍ ഉണ്ടായിരുന്നുവെന്നും സലൂണ്‍ ഉടമ പറഞ്ഞിരുന്നു.
വെള്ളിയാഴ്ച്ച പുലര്‍ച്ചെ മഹാരാഷ്ട്രയിലെ ലോണാവാല സ്റ്റേഷനില്‍നിന്നാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്ന്ന് കേരള പോലീസും റെയില്‍വേ പോലീസും നടത്തിയ അന്വേഷണമാണ് പെണ്‍കുട്ടികളെ വേഗത്തില്‍ കണ്ടെത്താന്‍ സഹായിച്ചത്. സോഷ്യല്‍ മീഡിയ വഴി പെണ്‍കുട്ടികള്‍ പരിചയപ്പെട്ട എടവണ്ണ സ്വദേശി റഹീം അസ്ലമിനെ പോലീസ് കണ്ടെത്തിയതും പിന്തുടര്‍ന്നതുമാണ് പെണ്‍കുട്ടികളെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായത്.
ഇവരുടെ രണ്ടു പേരുടേയും ഫോണിലേക്ക് അവസാനമായി വിളിച്ചത് റഹീമാണ്. ഇയാളുടെ വീട്ടിലെത്തി പോലീസ് വിവരങ്ങള്‍ അന്വേഷിച്ചു. രണ്ടുപേരേയും പരിചയപ്പെട്ടത് സോഷ്യല്‍ മീഡിയ വഴിയാണെന്നും യാത്ര ചെയ്യാന്‍ താത്പര്യമുണ്ടെന്ന് ഇരുവരും തന്നോട് പറഞ്ഞുവെന്നും റഹീം അറിയിച്ചു. കോഴിക്കോട്ടുനിന്ന് ഇവര്‍ക്കൊപ്പം ചേര്‍ന്ന റഹീം മുംബൈയിലേക്ക് കൂടെ പോയി. അവിടെനിന്ന് രണ്ടു പേരെയും പന്‍വേലില്‍ മലയാളി യുവതി നടത്തുന്ന ബ്യൂട്ടി പാര്‍ലറില്‍ എത്തിച്ചുവെന്നും റഹീം പോലീസിനോട് പറഞ്ഞു.
ചെന്നൈ-എഗ്മോര്‍ എക്സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടികളെ കേരള പോലീസ് കൈമാറിയ ഫോട്ടോയില്‍നിന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞത്. താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലേക്ക് പരീക്ഷ എഴുതാനായി ഇറങ്ങിയ രണ്ടു പേരെയും ബുധനാഴ്ച്ച 11 മണിയോടെയാണ് കാണാതായത്. റഹീമിനൊപ്പം കോഴിക്കോട്ടുനിന്ന് ബുധനാഴ്ച ഉച്ചയ്ക്ക് ഇവര്‍ പന്‍വേലിലേക്ക് പോയതായാണ് പോലീസിന് വിവരം ലഭിച്ചത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് പെണ്‍കുട്ടികള്‍ ബ്യൂട്ടി പാര്‍ലറിലെത്തിയത്. മാസ്ക് ധരിച്ചിരുന്നു. സുഹൃത്തിന്റെ വിവാഹത്തിനായാണ് മുംബൈയില്‍ എത്തിയതെന്നാണ് പെണ്‍കുട്ടികള്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയോട് പറഞ്ഞത്. സുഹൃത്ത് കൂട്ടാന്‍ വരുമെന്നു പറഞ്ഞെങ്കിലും ഇയാള്‍ വരുന്നതിനുമുമ്പ് പെണ്‍കുട്ടികള്‍ പാര്‍ലറില്‍നിന്ന് പോകുകയായിരുന്നു. കുട്ടികള്‍ പാര്‍ലറില്‍ എത്തിയ വിവരം മഹാരാഷ്ട്ര പോലീസിനും മലയാളി സമാജത്തിനും കേരള പോലീസ് കൈമാറിയിരുന്നു. പോലീസും സമാജം പ്രവര്‍ത്തകരും എത്തിയപ്പോഴേക്കും പെണ്‍കുട്ടികള്‍ രക്ഷപ്പെടുകയായിരുന്നു. അതിനുശേഷമാണ് ചെന്നൈ-എഗ്മോര്‍ എക്സ്പ്രസില്‍ കയറിയത്.
Content Highlights: tanur missing case two girls found at lonavala railway station maharashtra
Published: 07 Mar 2025, 11:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented