അമ്പലപ്പുഴ: പുറംകടലില്‍ തീപ്പിടിച്ച വാന്‍ ഹായ് 503 കപ്പലിലേതെന്നു കരുതുന്ന ഇന്ധനടാങ്കര്‍ തിങ്കളാഴ്ച രാവിലെ അമ്പലപ്പുഴയ്ക്കടുത്ത് കാക്കാഴം തീരത്തടിഞ്ഞു. ടാങ്കര്‍ കാലിയാണെന്നാണ് വിവരം. അമ്പലപ്പുഴ പോലീസ് സ്ഥലത്തെത്തി. ആളുകള്‍ അടുത്തെത്താതിരിക്കാന്‍ പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

To advertise here,

വാന്‍ ഹായ് 503 കപ്പലിലെ രക്ഷാബോട്ട് കഴിഞ്ഞദിവസം ആലപ്പുഴ പുന്നപ്ര വാടയ്ക്കല്‍ തീരത്തടിഞ്ഞിരുന്നു. ഞായറാഴ്ച രാത്രി ഒന്‍പതോടെയാണ് വാടയ്ക്കല്‍ അറപ്പപ്പൊഴിക്ക് സമീപം വാന്‍ ഹായ് 503 സിംഗപ്പൂര്‍ എന്ന് രേഖപ്പെടുത്തിയ ബോട്ട് അടിഞ്ഞത്.

തിരമാലകള്‍ ശക്തമായതിനാല്‍ ഇത് ഒഴുകിപ്പോകാനുള്ള സാധ്യത കണക്കിലെടുത്ത് പുന്നപ്ര പോലീസ് മത്സ്യത്തൊഴിലാളികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ബോട്ട് വടം ഉപയോഗിച്ച് സമീപത്തെ മരങ്ങളില്‍ കെട്ടിയിട്ടു. ലൈഫ് ജാക്കറ്റുകളും മരുന്നുമാണ് ബോട്ടിലുണ്ടായിരുന്നത്.