തിരുവനന്തപുരം: എസ്.എന്‍.ഡി.പിയില്‍ നടക്കുന്ന സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് വാര്‍ത്താ സമ്മേളനം നടത്തവെ മാധ്യമപ്രവര്‍ത്തകനോട് ക്ഷുഭിതനായി സെന്‍കുമാര്‍.

To advertise here,

രമേശ് ചെന്നിത്തലയുമായുള്ള തര്‍ക്കത്തെക്കുറിച്ചും ഡിജിപി ആയിരുന്നപ്പോള്‍ വെള്ളാപ്പള്ളിക്കെതിരെ കേസെടുത്ത് അന്വേഷിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും പത്രപ്രവര്‍ത്തകന്‍ ചോദിച്ചതോടെയാണ് സെന്‍കുമാര്‍ കയര്‍ത്തത്. താങ്കളുടെ പേരെന്താണെന്നും പത്രപ്രവര്‍ത്തകന്‍ ആണോയെന്നും സെന്‍കുമാര്‍ ചോദിച്ചു. അടുത്തേക്ക് വരാനും ആവശ്യപ്പെട്ടു. തുടര്‍ന്ന് പത്രപ്രവര്‍ത്തകന്‍ സെന്‍കുമാറിന്റെ അരികിലേക്കെത്തി ഐഡിന്റിറ്റി കാര്‍ഡ് കാണിച്ചു. ഈ സമയം സെന്‍കുമാര്‍ പത്രപ്രവര്‍ത്തകനോട് മദ്യപിച്ചിട്ടുണ്ടോയെന്നും അതുപോലെയാണ് പെരുമാറ്റമെന്നും പറഞ്ഞു.

എസ്എന്‍ഡിയുമായി ബന്ധപ്പെട്ടുള്ള ചോദ്യം മാത്രമേ ചോദിക്കാവൂ എന്നും രമേശ് ചെന്നിത്തലക്ക് താന്‍ മറുപടി നല്‍കിയിട്ടുണ്ടെന്നും സെന്‍കുമാര്‍ അറിയിച്ചു. തുടര്‍ന്ന് ചോദ്യം ചോദിച്ച പത്രപ്രവര്‍ത്തകനെ സെന്‍കുമാറിന് കൂടെയുണ്ടായിരുന്നവര്‍ പുറത്താക്കാന്‍ ശ്രമിച്ചപ്പോള്‍ മറ്റു പത്രപ്രവര്‍ത്തകര്‍ ഇടപെടുകയായിരുന്നു. ഇതിനിടെ പ്രകോപിതനായ സെന്‍കുമാറിനെ തണുപ്പിക്കാന്‍ ശ്രമിച്ച സുഭാഷ് വാസുവിനും കിട്ടി ശകാരം.

Content Highlight: T P Senkumar angry response to a journalist question