
കൊച്ചി: എറണാകുളം മാർക്കറ്റിലെ കടവുംഭാഗം സിനഗോഗിന് മുൻപിൽ തീയിട്ട കേസിലെ പ്രതി എബിൻ ബി. പോളിനെതിരേ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യു.എ.പി.എ.) ചുമത്തി. ഗൂഢാലോചന, ഭീകരപ്രവർത്തനം തുടങ്ങിയ വകുപ്പുകൾ ചുമത്തി അന്വേഷണസംഘം എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
യു.എ.പി.എ. ചുമത്തിയ സാഹചര്യത്തിൽ കേസ് അന്വേഷണം ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) ഏറ്റെടുത്തേക്കും. നേരത്തേ എൻ.ഐ.എ., ഐ.ബി. ഉദ്യോഗസ്ഥർ പ്രതിയെ ചോദ്യം ചെയ്തിരുന്നു. സിനഗോഗ് ആക്രമണം, മൂവാറ്റുപുഴയിലെ കാർ ഷോറൂം തീവെപ്പ്, വീട്ടിലെ തീവെപ്പ്, ലഹരി കേസ് എന്നിങ്ങനെ നാല് കേസുകളാണ് പ്രതിക്കെതിരേ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ യു.എ.പി.എ. കൂടി ചുമത്തിയിരിക്കുന്നത്.
12-ന് പുലർച്ചെ രണ്ടരയോടെയാണ് പ്രത്യേക പോലീസ് സുരക്ഷയുണ്ടായിരുന്ന സിനഗോഗിന് നേരെ ആക്രമണമുണ്ടായത്. കാറിലെത്തിയ പ്രതി, കരുതിക്കൂട്ടി പെട്രോൾ ഒഴിച്ച് സിനഗോഗിന് മുന്നിലെ ബ്ലോസം നഴ്‌സറിയുടെ ഫ്ലെക്‌സുകൾക്കും പ്രചാരണ സാമഗ്രികൾക്കും തീയിടുകയായിരുന്നു. കുറ്റകൃത്യം നടത്തിയ ശേഷം സ്വന്തം മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ 24 മണിക്കൂറും സംരക്ഷണം ഏർപ്പെടുത്തിയ സിനഗോഗിന് നേരെയാണ് ആക്രമണമുണ്ടായത്.
അതിനിടെ പ്രതിയിൽ നിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളുടെ ഫൊറൻസിക് പരിശോധന നടക്കുകയാണ്. ‘ബോസി’ന്റെ നിർദേശപ്രകാരമാണ് കൃത്യം ചെയ്തതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞിട്ടുണ്ട്. എന്നാൽ ബോസ് ആരാണെന്ന് കണ്ടെത്താനായിട്ടില്ല. ബോസുമായുള്ള ടെലഗ്രാം ചാറ്റുകൾ പോലീസിന് ലഭിച്ചിരുന്നു. ഇതോടൊപ്പം പ്രതിയുടെ പശ്ചാത്തലം പരിശോധിക്കാൻ പ്രത്യേക അന്വേഷണസംഘ ഉദ്യോഗസ്ഥർ പുണെയിൽ പോയിരുന്നു. അധ്യാപകരിൽ നിന്നും സഹപാഠികളിൽ നിന്നും ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ തേടുന്നുണ്ട്.
സർവകലാശാലയിൽ ബി.എസ്‌സി. ഇന്റീരിയർ ഡിസൈൻ കോഴ്സിന് പഠിച്ചിരുന്ന സമയം എബിൻ പോൾ എന്തെങ്കിലും കേസുകളിൽ ഉൾപ്പെട്ടിരുന്നോയെന്നാണ് സംഘം പരിശോധിക്കുന്നത്.
Content Highlights: UAPA invoked against primary accused Ebin B. Paul in the Ernakulam synagogue arson case., NIA is likely to take over the investigation due to terror charges., Accused claimed he acted on instructions from a 'Boss' via Telegram., Special investigation team visited Pune to probe the background of the accused.
Published: 24 Oct 2026, 08:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented