കല്ലമ്പലം: നാവായിക്കുളം കിഴക്കുപുറം വലിയ കാരയ്ക്കോട് ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി നടത്തിയ കണക്കെടുപ്പിൽ രണ്ടരലക്ഷം രൂപയുടെ ക്ഷേത്രസാമഗ്രികൾ കാണാതായ സംഭവത്തിൽ മേൽശാന്തി അറസ്റ്റിൽ. നാവായിക്കുളം കിഴക്കുപുറം വലിയ കാരയ്ക്കോട് ഭഗവതി ക്ഷേത്രത്തിൽ മേൽശാന്തിയായി ജോലി ചെയ്തിരുന്ന പാരിപ്പള്ളി മീനമ്പലം സ്വദേശി അപ്പുവെന്ന പ്രിൻസിനെയാണ് (27) കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തത്.
വലിയ പിത്തള നിലവിളക്കുകൾ, തൂക്കുവിളക്കുകൾ, ഇരുമ്പ് കുഞ്ഞുവിളക്കുകൾ, വലിയ ചെമ്പുരുളികൾ, ചെമ്പുപറ, മണികൾ, ചെമ്പുപാത്രങ്ങൾ, ശ്രീകോവിലിനുള്ളിലെ കെടാവിളക്ക് എന്നിവയുൾപ്പെടെയുള്ള സാധനങ്ങളാണ് മോഷണം പോയത്.
കഴിഞ്ഞ ജൂൺ ഒന്നിനാണ് അപ്പു ക്ഷേത്രത്തിൽ മേൽശാന്തിയായി ജോലിയിൽ പ്രവേശിച്ചത്. ജൂൺ ആറുമുതൽ ഈ മാസം 21 വരെയുള്ള കാലയളവിലാണ് മോഷണം നടന്നതെന്നാണ് വിവരം. ക്ഷേത്രോത്സവത്തിന്റെ മുന്നോടിയായി ക്ഷേത്രഭാരവാഹികൾ നടത്തിയ കണക്കെടുപ്പിലാണ് സാധനങ്ങൾ കുറവുള്ളതായി കണ്ടെത്തിയത്.
പരിശോധന ആരംഭിച്ചതോടെ മേൽശാന്തി ക്ഷേത്രത്തിൽനിന്ന് മാറിനിന്നു. കഴിഞ്ഞ രണ്ടുദിവസമായി ഇയാൾ നേരിട്ട് എത്താതെ മറ്റൊരു ശാന്തിയെ അയച്ചാണ് ക്ഷേത്രനട തുറപ്പിച്ചത്. തുടർന്ന് നടത്തിയ പോലീസ് ചോദ്യംചെയ്യലിൽ രണ്ടരലക്ഷം രൂപ വിലവരുന്ന ക്ഷേത്രസാമഗ്രികൾ ആക്രിക്കടയിൽ വിറ്റതായി ഇയാൾ സമ്മതിച്ചതായാണ് വിവരം. പകൽസമയത്താണ് മോഷണവും വിൽപ്പനയും നടത്തിയതെന്നാണ് വിവരം. പ്രതിയെ റിമാൻഡ് ചെയ്തു.
Content Highlights: Temple items worth Rs 2.5 lakhs stolen from Navayikulam Kizhakuppuram Valiya Karayikkodu Bhagavathy Temple., Appu (27), the Melsanthi (priest), was arrested by Kallambalam police., Stolen items including brass lamps and copper vessels were sold to a scrap shop., The theft was discovered during stock verification ahead of the temple festival.
Published: 24 Oct 2026, 07:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented