തിരുവനന്തപുരം: സസ്‌പെന്‍ഷനിലായ കൃഷിവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എന്‍. പ്രശാന്ത് ഐഎഎസിന് ചാര്‍ജ് മെമ്മോ. ശനിയാഴ്ച വൈകിട്ടാണ് ചീഫ് സെക്രട്ടറി കുറ്റാരോപണ മെമ്മോ നൽകിയത്. അഡി.ചീഫ് സെക്രട്ടറിക്കെതിരെ വിമർശനം നടത്തിയത് സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് മെമ്മോയിൽ പറയുന്നു.

To advertise here,

മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ എ. ജയതിലകിനെ സാമൂഹിക മാധ്യമക്കുറിപ്പുകളിലൂടെ അവഹേളിച്ചതിനാണ് പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തത്. ഇതില്‍ നിന്ന് പിന്മാറാന്‍ സഹപ്രവര്‍ത്തകരടക്കം പ്രശാന്തിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തനിക്ക് പേടിയില്ലെന്നു പറഞ്ഞാണ് വിമര്‍ശനം തുടര്‍ന്നത്‌. ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ പരസ്യമായി വിമര്‍ശിക്കരുതെന്നാണ് ചട്ടമെന്നും ജയതിലകിനെ വിമര്‍ശിക്കാന്‍ പാടില്ലെന്ന് ചട്ടത്തിലില്ലെന്നുമുള്ള വാദമാണ് പ്രശാന്ത് ഉന്നയിച്ചത്. 

പ്രശാന്ത് സര്‍വീസ് ചട്ടലംഘനം തുടരുന്നുവെന്നാണ്‌ ചീഫ് സെക്രട്ടറി നല്‍കിയ മെമ്മോയില്‍ പറയുന്നുണ്ട്‌