തൃശ്ശൂര്‍: കലുങ്കുസൗഹൃദ സംഗമത്തില്‍ വീടെന്ന സ്വപ്നം പങ്കുവെച്ച തൃശ്ശൂര്‍ സ്വദേശി സത്യഭാമയുടെ വീടിന്റെ കട്ടിളവെപ്പ് നടന്ന വിവരം പങ്കുവെച്ച്  കേന്ദ്രമന്ത്രി സുരേഷ് ഗോപി. മകളുടെ പേരിലുള്ള ട്രസ്റ്റിലൂടെ വീട് നിര്‍മാണത്തിന് ആവശ്യമായ സഹായം നല്‍കി, പ്രവര്‍ത്തനച്ചുമതല സേവാഭാരതിയെയാണ് ഏല്‍പിച്ചിരുന്നതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.

To advertise here,

സുരേഷ് ഗോപിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഗുരുവായൂരില്‍ നടന്ന കലുങ്ക് സൗഹൃദ സംഗമത്തില്‍ വെച്ച്, തന്റെ ജീവിതം മുഴുവന്‍ പ്രതീക്ഷകള്‍ നിറച്ച് കഴിയുന്ന സത്യഭാമ അമ്മയുടെ വീട് എന്ന സ്വപ്നത്തെ കുറിച്ച് കേട്ടിരുന്നു. ഇന്ന് ആ സ്വപ്നം പതുക്കെ ചിറക് വിരിച്ച് പറക്കാന്‍ ആരംഭിച്ചിരിക്കുന്നു. സത്യഭാമ അമ്മയുടെ പുതിയ വീടിന്റെ കട്ടിളവെപ്പ് പൂര്‍ത്തിയായി. എന്റെ മകളുടെ പേരിലുള്ള ട്രസ്റ്റിലൂടെ അതിനാവശ്യമായ സഹായം നല്കി, പ്രവര്‍ത്തനച്ചുമതല സേവാഭാരതിയ്ക്ക് ഏല്‍പ്പിച്ചിരുന്നു. അവരുടെ അര്‍പ്പണബോധത്താല്‍ ഇന്ന് ആ വീടിന്റെ അടിസ്ഥാനം ഉറപ്പായി. ദേശീയ സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ BJP തൃശ്ശൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡണ്ട് അഡ്വ. നിവേദിത സുബ്രഹ്‌മണ്യന്‍, സേവാഭാരതി പ്രവര്‍ത്തകര്‍, ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലര്‍മാര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു എന്ന് അറിഞ്ഞതില്‍ സന്തോഷം.