
ആലപ്പുഴ: ഔദ്യോഗിക വാഹനം എത്തിച്ചേരാൻ വൈകിയതിനെത്തുടർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഓട്ടോറിക്ഷയിൽ യാത്ര ചെയ്തു. ആലപ്പുഴയിലെ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുന്നതിനിടെയാണ് സംഭവം.
ഉദ്ഘാടന ചടങ്ങ് നടന്ന സ്ഥലത്തെ വലിയ തിരക്കും സമീപത്തെ കോടതി പാലത്തിന്റെ നിർമാണത്തെത്തുടർന്ന് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണവുമാണ് ഔദ്യോഗിക വാഹനം എത്തുന്നതിന് തടസ്സമായത്. മന്ത്രി പുറത്തേക്ക് ഇറങ്ങിയ സമയത്ത് ഔദ്യോഗിക വാഹനം സ്ഥലത്തുണ്ടായിരുന്നില്ല. വാഹനം വേഗത്തിൽ എത്തുമെന്ന് സുരക്ഷാ ചുമതലയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചെങ്കിലും, അദ്ദേഹം അവിടെയുണ്ടായിരുന്ന ഓട്ടോറിക്ഷയിൽ കയറി താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു. താമസസ്ഥലത്ത് എത്തിയ ശേഷം ഔദ്യോഗിക വാഹനത്തിൽ യാത്രതുടർന്നു.
നേരത്തെ ആലപ്പുഴയിലെ മണ്ണാർശാല ക്ഷേത്രത്തിലെ പരിപാടിക്കിടെയും സമാനമായ സംഭവം ഉണ്ടായിരുന്നു. അന്നും ഔദ്യോഗിക വാഹനം ഒഴിവാക്കി അദ്ദേഹം ഓട്ടോറിക്ഷയിൽ യാത്ര ചെയ്തിരുന്നു.
Content Highlights: Union Minister Suresh Gopi traveled by auto-rickshaw in Alappuzha., Official vehicle was delayed due to heavy crowds and bridge construction traffic., Minister chose the auto to reach his accommodation promptly., This is not the first instance of the minister opting for local transport.
Published: 08 Aug 2026, 03:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented