ന്യൂഡല്‍ഹി: ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ എല്‍എസ്ഡി കേസില്‍ കുടുക്കിയ സംഭവത്തിലെ പ്രതിയായ നാരായണദാസിന്റെ മുന്‍കൂര്‍ ജാമ്യം സുപ്രീം കോടതി തള്ളി. കോടതിയില്‍നിന്ന് ഒരു സഹതാപവും നാരായണദാസ് പ്രതീക്ഷിക്കേണ്ടെന്നും മുന്‍കൂര്‍ ജാമ്യം തള്ളിക്കൊണ്ട് സുപ്രീം കോടതി വാക്കാല്‍ നിരീക്ഷിച്ചു. 

To advertise here,

ഷീല സണ്ണി 72 ദിവസത്തോളമാണ് ജയിലില്‍ കഴിഞ്ഞതെന്ന് ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് വിക്രം നാഥ് പറഞ്ഞു. എന്നാല്‍, നാരായണ ദാസ് 72 മണിക്കൂര്‍ പോലും ജയിലില്‍ കഴിഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 

കീഴടങ്ങാന്‍ കൂടുതല്‍ സമയം വേണമെന്ന് നാരായണദാസിന്റെ അഭിഭാഷകര്‍ ആവശ്യപ്പെട്ടുവെങ്കിലും കോടതി അത് അനുവദിച്ചില്ല. സീനിയര്‍ അഭിഭാഷകന്‍ ആര്‍. ബസന്ത്, അഭിഭാഷകന്‍ സുല്‍ഫിക്കര്‍ അലി എന്നിവരാണ് നാരായണദാസിനുവേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്.