സൗത്ത് ചിറ്റൂര്‍ വിന്നേഴ്സ് റോഡില്‍ തുണ്ടത്തിപ്പറമ്പില്‍ ഗിരീഷിന്റെ മകന് ശ്രീഹരി (17)യെ ആണ് പുഴയില്‍ കുളിക്കുന്നതിനിടെ കാണാതായത്

ചേരാനല്ലൂര്‍ (എറണാകുളം): പെരിയാറില്‍ സൗത്ത് ചിറ്റൂര്‍ ഫെറിക്ക് സമീപം കൂട്ടുകാരനൊപ്പം കുളിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ഥിക്കായി നടത്തിയ തിരച്ചില്‍ രണ്ടാംദിവസവും ഫലംകണ്ടില്ല. സൗത്ത് ചിറ്റൂര്‍ വിന്നേഴ്സ് റോഡില്‍ തുണ്ടത്തിപ്പറമ്പില്‍ ഗിരീഷിന്റെ മകന് ശ്രീഹരി (17)യെ ആണ് പുഴയില്‍ കുളിക്കുന്നതിനിടെ കാണാതായത്.
ശനിയാഴ്ച വൈകീട്ടാണ് കൂട്ടുകാരനൊപ്പം ശ്രീഹരി പുഴയിലിറങ്ങിയത്. നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നെന്ന് കൂട്ടുകാരന് പോലീസിന് മൊഴിനല്‍കി. ശനി, ഞായര്‍ ദിവസങ്ങളില്‍ ഏറെ വൈകിയും ഫയര്‍ഫോഴ്സും സ്കൂബ ടീമും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ശ്രീഹരിക്കായുള്ള തിരച്ചില്‍ തിങ്കളാഴ്ചയും തുടരുമെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ പറഞ്ഞു. പനമ്പിള്ളി നഗര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്വണ് വിദ്യാര്‍ഥിയാണ്.
Content Highlights: Periyar River Search Continues for Missing Student After Disappearance During Bath
Published: 12 Oct 2025, 08:52 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented