കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടിയിലെ നീറാട് തോട്ടിൽ വീണ് നാല് വയസ്സുകാരന് ദാരുണാന്ത്യം. നെടിയിരിപ്പ് മങ്ങാട്ടുപറമ്പ് സ്വദേശി ഹമീദ്-നദീറ ദമ്പതികളുടെ മകൻ ആദം അയ്മനാണ് മരിച്ചത്.

To advertise here,

തോട്ടിലൂടെ ഒഴുകിയെത്തിയ കുട്ടിയെ ആളുകൾ കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറ്റൊരു കുട്ടിയും കൂടെയുണ്ടായിരുന്നു. ഈ കുട്ടിയെ പിന്നീട് കണ്ടെത്തിയതായാണ് വിവരം.

കുട്ടികളെ കാണാതായതോടെ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തിയത്. എന്നാൽ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.