കൊച്ചി: കാഞ്ഞിരമറ്റത്ത് സ്പെയർ പാർട്സ് കട കത്തിച്ച കേസിൽ പോലീസ് അന്വേഷിക്കുന്ന പതിനഞ്ചുകാരനെ മരിച്ചനിലയിൽ കണ്ടെത്തി. വിദ്യാർഥിയുടെ വീടിനു സമീപമുള്ള ഒഴിഞ്ഞ കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കാഞ്ഞിരമറ്റത്തെ സ്പെയർ പാർട്സ് കടയിൽ തീപ്പിടിത്തമുണ്ടായത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പോലീസ് അന്വേഷണം വിദ്യാർഥിയിലേക്ക് എത്തിയത്. കട കത്തിച്ചയാൾ പെട്രോളുമായി കടയുടെ അടുത്തേക്ക് പോകുന്നതിന്റെയും തീ ഉയരുമ്പോൾ ഓടിരക്ഷപ്പെടുന്നതിന്റെയും ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.
പ്രതിയെ തിരിച്ചറിഞ്ഞ ശേഷം പോലീസ് അന്വേഷണം നടത്തിയിരുന്നെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. ഇപ്പോൾ ജീർണിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. കെട്ടിടത്തിൽനിന്ന് ദുർഗന്ധം ഉയർന്നതിനെ തുടർന്ന് സമീപവാസികൾ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി.
Content Highlights: The 15-year-old suspect in the Kanjiramattom spare parts shop arson was found deceased., The body was discovered in a vacant building near the student's residence., CCTV footage had previously identified the student as the individual responsible for the fire., Local police have initiated inquest proceedings and a post-mortem examination.
Published: 23 Jun 2026, 06:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented