തിരുവനന്തപുരം: ആറ്റിങ്ങൽ റവന്യു ജില്ലാ കലോത്സവവേദിയിൽ വിദ്യാർഥികൾ തമ്മിലടിച്ച് ഒരാൾക്ക് തലയ്ക്ക് ഗുരുതരപരിക്കേറ്റു. യുവജനോത്സവ വേദികളിൽ ഒന്നായ ആറ്റിങ്ങൽ സി.എസ്.ഐ. സ്കൂളിലാണ് നന്ദിയോട് എസ്.കെ.വി.എച്ച്.എസ്.എസിലെ വിദ്യാർഥികളെ മറ്റൊരു സ്കൂളിലെ പരിശീലകൻ ഉൾപ്പെടെയുള്ളവർ ചേർന്ന് ആക്രമിച്ചത്. പരിചമുട്ട് മത്സര ഫലം വന്നതിനുശേഷമാണ് ആക്രമണം.
കസേര കൊണ്ട് അടിയേറ്റ് തലയ്ക്ക് പരിക്കേറ്റ ദേവദത്തൻ എന്ന വിദ്യാർഥിയെ സ്കൂൾ അധികൃതർ ചാത്തമ്പറയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു വിദ്യാർഥി അഭിറാമിന് മുഖത്ത് പരിക്കേറ്റു. കണ്ടാലറിയാവുന്ന അഞ്ചുപേരെ ചേർത്ത് ആറ്റിങ്ങൽ പോലീസ് കേസെടുത്തു.
Content Highlights: Student clashes erupt at Attingal Revenue District Kalolsavam, leaving one student with a serious head injury.
Published: 04 Dec 2025, 10:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented