കൊച്ചി: നെട്ടൂർ എസ്.എൻ. ജങ്ഷൻ പരിസരത്ത് തെരുവുനായയെ മുഖത്ത് വെട്ടേറ്റ നിലയിൽ കണ്ടെത്തി. ഏഴുദിവസം മുൻപാണ് അതിദാരുണമായി പരിക്കേറ്റനിലയിൽ നായയെ കണ്ടെത്തിയത്. തുടർന്ന് പ്രാഥമിക ശുശ്രൂഷ നൽകി. നിലവിൽ വൈറ്റിലയിലെ ഡോ. സൂ പെറ്റ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്.
നാട്ടുകാർ ആഹാരം കൊടുത്തെങ്കിലും മുറിവിലൂടെ പല്ല് പുറത്തുവന്നതിനാൽ പ്രയാസപ്പെട്ടാണ് കഴിച്ചിരുന്നത്. നെട്ടൂർ പടീപ്പറമ്പിൽ പി.ടി. ജേക്കബാണ് നായയെ രക്ഷപ്പെടുത്തി സർക്കാർ മൃഗാശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്കുശേഷം വൈറ്റിലയിലെ ഡോ. സൂ പെറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകടനില ഇനിയും തരണംചെയ്തിട്ടില്ല. ജേക്കബാണ് ചികിത്സയ്ക്കുള്ള പണം ചെലവാക്കുന്നത്. ഒരുമാസത്തോളം ചികിത്സ വേണ്ടിവരും.
കുറ്റവാളിയെ കണ്ടെത്തി തക്ക ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് ജേക്കബ് പനങ്ങാട് പോലീസിൽ പരാതി നൽകി.
Published: 19 Jun 2026, 02:29 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented