തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിനും ആറ്റുകാല്‍ ക്ഷേത്രത്തിനും ബോംബ് ഭീഷണി. ശനിയാഴ്ച രാവിലെ പദ്മനാഭസ്വാമി ക്ഷേത്രത്തിലാണ് ഇമെയില്‍ വഴി ഭീഷണി സന്ദേശമെത്തിയത്. രണ്ട് ക്ഷേത്രത്തിലും ബോംബ് വെച്ചിട്ടുണ്ടെന്നും വൈകീട്ടോടെ ഫോടനമുണ്ടാകുമെന്നുമായിരുന്നു സന്ദേശം. ഭീഷണിസന്ദേശത്തെത്തുടര്‍ന്ന് രണ്ട് ക്ഷേത്രങ്ങളിലും പോലീസും ബോംബ് സ്ക്വാഡും ഉള്‍പ്പെടെ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. വ്യാജസന്ദേശമാണെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.
നേരത്തെ തിരുവനന്തപുരത്തെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും കോടതികള്‍ക്കും ബോംബ് ഭീഷണികള്‍ വന്നിരുന്നു. സമാനസ്വാഭാവത്തിലുള്ള ഭീഷണിസന്ദേശമാണ് ഇത്തവണ ക്ഷേത്രങ്ങള്‍ക്കും ലഭിച്ചത്. മുന്‍പ് വന്ന ഭീഷണിസന്ദേശങ്ങളെല്ലാം ഡാര്‍ക്ക് നെറ്റ് വഴി അയച്ചതായിരുന്നു. അതിനാല്‍തന്നെ വ്യാജസന്ദേശങ്ങള്‍ക്ക് പിന്നിലുള്ളവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
അതിനിടെ, ശനിയാഴ്ച ഡല്‍ഹിയിലെ താജ് പാലസ് ഹോട്ടലിന് നേരേയും ബോംബ് ഭീഷണിയുണ്ടായി. സന്ദേശം ലഭിച്ചതിന് പിന്നാലെ പോലീസും ബോംബ് സ്ക്വാഡും ഹോട്ടലില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സന്ദേശം വ്യാജമാണെന്ന് ഡല്‍ഹി പോലീസും പിന്നീട് സ്ഥിരീകരിച്ചു.
Content Highlights: Padmanabhaswamy and Attukal temples in Thiruvananthapuram received bomb threats
Published: 13 Sept 2025, 02:54 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented