തിരുവനന്തപുരം: ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് ഡിസ്റ്റൻസ് എജ്യുക്കേഷൻ ബ്യൂറോയുടെ അംഗീകാരം വൈകിയാല്‍ പ്രവേശനം തേടിയവർക്ക് ഈ വര്‍ഷം മറ്റു സര്‍വകലാശാലകളിൽ പ്രവേശനം നല്‍കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. ഇതിനായി നിയമഭേദഗതിയ്ക്ക് തയ്യാറാണെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കി സംസാരിക്കുകയായിരുന്നു മന്ത്രി.  യുജിസിയുടെ ഡിസ്റ്റന്‍സ് എഡ്യൂകേഷന്‍ ബ്യൂറോയുടെ അംഗീകാരം ഇല്ലാത്തതിന്റെ പ്രതിസന്ധി ചൂണ്ടിക്കാണിച്ചായിരുന്നു  പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസ്.  കെ ബാബുവാണ് നോട്ടീസ് നല്‍കിയത്.

To advertise here,

നിലവിലെ നിയമപ്രകാരം ഇത് സാധ്യമല്ലെന്നും ഭേദഗതി ഉടന്‍ കൊണ്ടുവരണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. സര്‍വ്വകലാശാലകളിലെ നിയമനം നിയമവിരുദ്ധമാണെന്ന പ്രതിപക്ഷ ആരോപണം. ഇത് സഭയില്‍ ബഹളത്തിലേക്ക് നയിച്ചു.  കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തുടക്കം കുറിച്ച ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയില്‍ ഇതുവരെയും വിദ്യാര്‍ത്ഥി പ്രവേശനം നടന്നിട്ടില്ല.   യുജിസി അംഗീകാരം ഉണ്ടെന്നും കോവിഡ് ആയതിനാല്‍ ഡിസ്റ്റന്‍സ് എഡ്യൂകേഷന്‍ ബ്യൂറോ പോര്‍ട്ടല്‍ തുറക്കാത്തതുമാണ്  പ്രവേശനം വൈകുന്നതെന്നും മന്ത്രി വിശദ്ദീകരിച്ചു.  അംഗീകാരം വൈകിയാല്‍ മറ്റു സര്‍വ്വകലാശാലയില്‍ പ്രവേശനം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

Content Highlight: Sree Narayana guru open university admission