തിരുവനന്തപുരം: പേയാട് കാവടിക്കടവിൽ കരമനയാറ്റിൽ കുളിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി. പാങ്ങോട് മിലിട്ടറി ക്യാമ്പിലെ ഉദ്യോഗസ്ഥൻ കോഴിക്കോട് സ്വദേശി സുജിത്ത് ആണ് അപകടത്തിൽപ്പെട്ടത്.
മിലിട്ടറി ക്യാമ്പിലെ ബ്രിട്ടോ, അഭിജിത്ത്, ശ്രീയേഷ് എന്നിവരോടൊപ്പമാണ് സുജിത്ത്് കരമനയാറ്റിൽ കുളിക്കാനിറങ്ങിയത്. തുടർന്ന് ഇവർ ഒഴുക്കിൽപ്പെടുകയായിരുന്നു. സുജിത്തിന് നീന്തി കരയിലെത്താൻ സാധിച്ചില്ല. സ്‌കൂബാ ടീം സ്ഥലത്തെത്തി തിരച്ചിൽ നടത്തുകയാണ്.
കഴിഞ്ഞദിവസങ്ങളിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് പുഴയിൽ ജലനിരപ്പ് ഉയർന്നിരുന്നു. ഇവിടെ ശക്തമായ അടിയൊഴുക്കുണ്ട്. ഇത് രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നുണ്ട്. മുൻപും നിരവധി പേർ അപകടത്തിൽപ്പെട്ടിട്ടുള്ള സ്ഥലമാണിത് എന്നാണ് നാട്ടുകാർ പറയുന്നത്.
Content Highlights: A soldier from the Pangode military camp went missing while bathing in the Karamana River., The incident occurred at Kavadikadavu, Peyad, involving four military personnel., Search and rescue operations are currently underway, led by the scuba team., Recent heavy rains have caused high water levels and strong undercurrents in the river., Locals report that the area is known for frequent water-related accidents.
Published: 28 May 2026, 04:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented