തിരുവനന്തപുരം: താന്‍ സൈക്കിള്‍ ചവിട്ടി പോകാത്ത ഒരു ഇടവഴിയോ റോഡോ തിരുവനന്തപുരത്തില്ലെന്ന് ഗതാതഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍. സൈക്കിളിലും ബൈക്കിലുമായി നഗരം മുഴുവന്‍ താന്‍ കറങ്ങിയിട്ടുണ്ടെന്നും തനിക്ക് അറിയാത്ത ഒരു വഴിയും തിരുവനന്തപുരത്തില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് കര്‍ശനമായ പാര്‍ക്കിങ് നിയന്ത്രണം കൊണ്ടുവരണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

To advertise here,

'വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലം കോര്‍പ്പറേഷന്‍ രേഖപ്പെടുത്തണം. അതനുസരിച്ചാണ് പാര്‍ക്ക് ചെയ്തതെന്ന് പോലീസും മോട്ടോര്‍വാഹനവകുപ്പും ഉറപ്പുവരുത്തണം. അല്ലാത്തവരില്‍നിന്ന് ഫൈന്‍ ഈടാക്കാം. അത് കോര്‍പ്പറേഷന് ഒരു വരുമാനവുമാകും. അല്ലാതെ പാര്‍ക്കിങിന് ഫീസ് ഈടാക്കണ്ടതില്ല', മന്ത്രി വ്യക്തമാക്കി.  

നിയമസസഭാ മന്ദിരത്തിലും കേരളത്തിലെ എല്ലാ സ്‌റ്റേഡിയങ്ങളിലും സോളാര്‍ പാനല്‍ സ്ഥാപിക്കണമെന്നും മന്ത്രി പറഞ്ഞു. 'ഒഴിഞ്ഞുകിടക്കുന്ന ചന്ദ്രശേഖരൻ നായര്‍ സ്റ്റേഡിയം അടച്ചുകെട്ടി മുറിയാക്കിമാറ്റിയാല്‍ സര്‍ക്കാറിന്റെയും പോലീസിന്റെയും ഓഫീസുകള്‍ ഇതിലേക്ക് മാറ്റാമെന്ന് പറഞ്ഞ് 2001-ല്‍ മുഖ്യമന്ത്രി എ.കെ ആന്റണിക്ക് ഞാന്‍ കത്തെഴുതിയിരുന്നു. അതിനുശേഷമാണ് അത് അടച്ചുകെട്ടുന്നത്. പിന്നീട് അതിനുമുകളില്‍ സോളാര്‍ സ്ഥാപിച്ചൂടെ എന്ന് എപ്പോഴും തോന്നുമായിരുന്നു. അത് ചെയ്തപ്പോള്‍ വളരെ സന്തോഷം തോന്നി. കേരളത്തിലെ എല്ലാ സ്‌റ്റേഡിയങ്ങളിലും സോളാര്‍ സ്ഥാപിക്കാന്‍ മന്ത്രി ശ്രമിക്കണം. കെ.എസ്.ആര്‍.ടി.സി.യുടെ ഏതെങ്കിലും കെട്ടിടത്തിനു മുകളില്‍ സോളാര്‍ വെക്കാന്‍ ആലോചനയുണ്ടെങ്കില്‍ ഒരു പൈസയും നല്‍കാതെ അനുമതി നല്‍കിയിരിക്കും',  മന്ത്രി പറഞ്ഞു.