തിരുവനന്തപുരം: ഉപയോഗശേഷം ഗ്രിഡിലേക്കു പോകുന്ന സോളാർ വൈദ്യുതിക്ക് റെഗുലേറ്ററി കമ്മിഷൻ വിലനിശ്ചയിച്ചത് ചട്ടവിരുദ്ധമായാണെന്ന് ഉത്പാദകർ. ഇത് ചോദ്യംചെയ്ത് ഉത്പാദകർ കമ്മിഷനിൽ പരാതി നൽകി.
2023-24-ൽ മിച്ചവൈദ്യുതിക്ക് കമ്മിഷൻ നിശ്ചയിച്ചത് യൂണിറ്റിന് 3.26 രൂപയാണ്. യഥാർഥത്തിൽ 4.34 രൂപയാണ് ലഭിക്കേണ്ടത്. ഇത് കുറച്ചത് കമ്മിഷന്റെതന്നെ ചട്ടങ്ങൾക്കെതിരായതിനാൽ പുനഃപരിശോധിക്കണമെന്നാണ് ഉത്പാദകരുടെ ആവശ്യം. സോളാർ മിച്ചവൈദ്യുതിക്ക് തലേവർഷം എല്ലാ സ്രോതസ്സുകളിൽനിന്നുമായി കെഎസ്ഇബി വാങ്ങിയ വൈദ്യുതിയുടെ ശരാശരിവില നൽകണമെന്നാണ് ചട്ടം. ഇതാണ് 4.34.
എന്നാൽ, കെഎസ്ഇബിയുടെ നിയന്ത്രണത്തിനതീതമായ കാരണങ്ങൾകൊണ്ടാണ് ആ വർഷം ശരാശരിവില ഇത്രയും ഉയർന്നതെന്നാണ് കമ്മിഷന്റെ വാദം. ഈ വില അനുവദിക്കുന്നത് സോളാർ ഉത്പാദകർക്ക് ലാഭകരമായിരിക്കും. എന്നാൽ, ഭൂരിഭാഗംവരുന്ന സാധാരണ ഉപഭോക്താക്കൾക്കാണ് ഇതിന്റെ ബാധ്യതയെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി. അതിനാൽ, 2022-23-ലെ ശരാശരിവിലയായ 3.15 രൂപ അടിസ്ഥാനമാക്കി അതിൽ വിലക്കയറ്റത്തോതുകൂടി ക്രമീകരിച്ചാണ് 3.26 രൂപ നിശ്ചയിച്ചത്.
എന്നാൽ, മഴയിലെ വ്യതിയാനം കേരളത്തിൽ സ്വാഭാവികമാണെന്നും അതിനെ നിയന്ത്രണാതീത പ്രതിഭാസമായി കാണാനാവില്ലെന്നുമാണ് ഹർജിക്കാരുടെ വാദം. കെഎസ്ഇബിപോലും ഈ ആവശ്യമുന്നയിച്ചിട്ടില്ലെന്ന് ഹർജിക്കാർ പറയുന്നു. പരാതിയിൽ ഡിസംബർ മൂന്നിന് തിരുവനന്തപുരത്തുവെച്ച് കമ്മിഷൻ തെളിവെടുക്കും. കൊച്ചി സ്വദേശിയായ ജെയിംസ്‌കുട്ടി തോമസ്, തിരുവനന്തപുരം സ്വദേശികളായ വി. സുരേഷ്‌കുമാർ, മോഹൻ വർഗീസ്, ടി. സാബു എന്നിവരാണ് പരാതി നൽകിയത്.
അടുത്തിടെ പുറത്തിറക്കിയ പുതിയ ചട്ടങ്ങളിൽ നിലവിലുള്ള ഉത്പാദകർക്ക് 3.08 രൂപയാണ് നിശ്ചയിച്ചത്. പുതിയ ഉത്പാദകർക്ക് 2.79 രൂപയും. ഈ ചട്ടങ്ങൾ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.
Content Highlights: Solar Power Producers Challenge Regulatory Commission's Pricing of Surplus Electricity
Published: 16 Nov 2025, 07:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented