പരിയാരം: രാവിലെ മുതൽ വൈകീട്ട് വരെ തന്റെ വണ്ടിയിൽ അണലി ഒളിച്ചിരുന്നതറിയാതെയാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ജീവനക്കാരി അരുണ യാത്രചെയ്തത്. തലനാരിഴയ്ക്ക് പാമ്പിന്റെ കടിയേൽക്കാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണിവർ. പതിവുപോലെ വണ്ടി മെഡിക്കൽ കോളേജ് പരിസരത്ത് പാർക്ക് ചെയ്തതായിരുന്നു. ചൊവ്വാഴ്ചത്തെ രാത്രിജോലി കഴിഞ്ഞ് ബുധനാഴ്ച രാവിലെ വീട്ടിലെത്തിയ അരുണ വൈകീട്ട് വണ്ടിയെടുത്ത് വീടിനടുത്തുള്ള ധാന്യം പൊടിക്കുന്ന മില്ലിലും പോയി വന്നു.
ഫോൺ എടുക്കുന്ന സമയമാണ് സ്കൂട്ടിയുടെ ലോക്ക് ഹോളിൽ പാമ്പിനെ കണ്ടത്. തുടർന്ന് നാട്ടുകാരായ പി.വി. രമേശൻ, കെ.വി. രാജൻ എന്നിവരെ സഹായത്തിന് വിളിക്കുകയായിരുന്നു. ഇരുവരും ശ്രമിച്ചിട്ടും പാമ്പിനെ പുറത്തെടുക്കാനായില്ല. പാമ്പ് വണ്ടിയുടെ എൻജിൻ ഭാഗത്തേക്ക് കയറിപ്പോകുകയായിരുന്നു. തുടർന്ന് നരീക്കാംവള്ളിയിലെ വർക്ക് ഷോപ്പ് ജീവനക്കാരായ രഞ്ജിത്ത്, രാജേഷ് എന്നിവർ വന്ന് സ്കൂട്ടിയുടെ പിറക് വശം മുഴുവനായും അഴിച്ചുമാറ്റിയപ്പോഴാണ് പാമ്പിനെ കണ്ടെത്താനായത്.
Content Highlights: A venomous snake was found hiding inside a scooter at Pariyaram Medical College., The owner drove the vehicle all day unknowingly before discovering the snake., The snake was successfully removed after dismantling parts of the scooter., Local residents and mechanics collaborated to ensure safety.
Published: 28 May 2026, 08:03 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented