ആലപ്പുഴ: എസ്.എൻ ട്രസ്റ്റിന്റെ കീഴിൽ കണിച്ചുകുളങ്ങരയിൽ പ്രവർത്തിക്കുന്ന സി.ബി.എസ്.ഇ. സ്‌കൂളിൽ ബി.പി.എൽ. കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ഫീസ് ഒഴിവാക്കി എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കണിച്ചുകുളങ്ങരയിലുള്ള വി.എൻ.എസ്.എസ്. എസ്.എൻ. ട്രസ്റ്റ് സെൻട്രൽ സ്‌കൂളിൽ പഠിക്കുന്ന ബി.പി.എൽ. വിദ്യാർഥികളുടെ ഫീസാണ് അടുത്തവർഷം മുതൽ ഒഴിവാക്കിയത്. സ്‌കൂൾ വാർഷികാഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങിനിടെയായിരുന്നു പ്രഖ്യാപനം.
മൂന്നുദിവസത്തിനുള്ളിൽ ഇതിനുള്ള ഉത്തരവിറക്കും. ഈ വർഷം ഫീസ് കൊടുക്കാൻ കഴിയാത്ത ബി.പി.എൽ. വിദ്യാർഥികളും ഫീസ് അടയ്ക്കേണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്.എൻ ട്രസ്റ്റ് ലാഭത്തിന് വേണ്ടിയല്ല വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ഒന്നും ട്രസ്റ്റ് എടുക്കാറില്ല. എല്ലാം സ്ഥാപനങ്ങളുടെ വികസനത്തിന് വേണ്ടിയുള്ളതാണ്. ഗ്രാമീണ മേഖലയിലെ വിദ്യാർഥികൾക്ക് നഗരത്തിലെ വിദ്യാർഥികൾക്ക് ലഭിക്കുന്നത് പോലെ മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കാൻ വേണ്ടിയാണ് കണിച്ചുകുളങ്ങരയിൽ സെൻട്രൽ സ്‌കൂൾ തുടങ്ങിയത്. വലിയ മാറ്റങ്ങളുമായി സ്‌കൂൾ വളർച്ചയുടെ പാതയിലാണ്. അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളുമാണ് കരുത്തെന്നും അദ്ദേഹം പറഞ്ഞു.
ട്രസ്റ്റ് എക്സിക്യൂട്ടിവ് കമ്മറ്റി അംഗം പി.എൻ. നടരാജൻ അധ്യക്ഷനായി. പ്രീതി നടേശൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. പ്രിൻസിപ്പൽ സൂസൻ തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു. ആർ.ഡി.സി. കൺവീനർ കെ.വി. സാബുലാൽ, ചെയർമാൻ വി.എൻ. ബാബു, പി.ടി.എ. പ്രസിഡന്റ് ശ്യാംപ്രമേൽ, സ്പെഷ്യൽ ഓഫീസർ പ്രൊഫസർ എൻ.കെ. സോമൻ എന്നിവർ സംസാരിച്ചു. വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി.
Content Highlights: SN Trust`s CBSE school in Kanichukulangara, Alappuzha offers fee exemption for BPL students from next year. Read the announcement by Vellappally Natesan.
Published: 22 Dec 2025, 06:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented