
കോഴിക്കോട് : കോഴിക്കോട് പലസ്തീന് ഐക്യദാര്‍ഢ്യ റാലിയുടെ വേദിയില്‍ സമസ്ത സെക്രട്ടറി മുക്കം ഉമര്‍ ഫൈസി നിസ്കരിച്ചതിനെതിരേ നടത്തിയ പരാമര്‍ശത്തില്‍ ആര്.എം.പി നേതാവ് കെ.എസ് ഹരിഹരനെതിരേ രൂക്ഷ വിമര്‍ശനവുമായി എസ്.കെ.എസ്.എസ്.എഫ്. മുക്കം ഉമര്‍ ഫൈസി നിസ്കരിച്ചതിനെ അധിക്ഷേപിക്കുകയും തരംതാണ പ്രയോഗങ്ങള്‍ കൊണ്ട് പരിഹസിക്കുകയും ചെയ്ത ആര്.എം.പി നേതാവ് കെ.എസ് ഹരിഹരന്റെ പ്രസ്താവന തികച്ചും അപലപനീയമാണെന്നും എസ്.കെ. എസ്. എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.
നിസ്കാരം സമയനിഷ്ഠ പാലിച്ചുകൊണ്ട് നിര്‍വഹിക്കേണ്ട ആരാധനയാണ്. മതേതര കേരളത്തിന്റെ അനുഗ്രഹീത ഭൂമികയില്‍ ഇടത് വലത് രാഷ്ട്രീയ വേദികളില്‍ പലപ്പോഴായി നമസ്കാരം നിര്‍വഹിക്കപ്പെട്ടിട്ടുണ്ട്. ന്യൂനപക്ഷങ്ങളുടെ സാംസ്കാരിക സാമൂഹിക സ്വത്വങ്ങള്‍ പൊതുസമൂഹം പരിചയപ്പെടുന്നത് പോലും അംഗീകരിക്കാന്‍ സാധിക്കാത്ത നാസ്തിക ചിന്തയാണ് ഹരിഹരനെ ഈ പ്രസ്താവനക്ക് പ്രേരിപ്പിച്ചത്. മത പണ്ഡിതരെയും വിശ്വാസാചാരങ്ങളെയുംഅവഹേളിക്കുന്ന ആര് എം പി നേതാവിന്റെ പ്രസ്താവന തിരുത്താനും അപലപിക്കാനും ഉത്തരവാദപ്പെട്ട നേതാക്കള്‍ക്ക് ബാധ്യതയുണ്ടെന്നും യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
Content Highlights: skssf against ks hariharans statement umar faizy mukkam
Published: 14 May 2024, 06:26 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented