ഇരവിപേരൂർ: ഓതറ പഴയകാവിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. സിഎസ്ഐ ഇക്കോ സ്പിരിച്വൽ സെന്ററ്റിനും ക്ഷേത്രത്തിനും ഇടയിൽ കാടുപിടിച്ച പറമ്പിലാണ് കിടന്നത്. ശനിയാഴ്ച മൂന്നുമണിയോടെ സമീപത്ത് കളിക്കുകയായിരുന്ന കുട്ടികൾ ഉരുണ്ടുപോയ പന്തെടുക്കാനായി ചെന്നപ്പോഴാണ് അസ്ഥികൂടം കണ്ടത്. കുട്ടികൾ രക്ഷിതാക്കളോട് പറഞ്ഞു. അവർ പോലീസിൽ അറിയിച്ചു.
ഒരുമാസത്തിന് മുകളിൽ പഴക്കമുണ്ട്. അസ്ഥികൂടത്തിൽ കാണുന്ന വലതുകൈയുടേതെന്ന് കരുതുന്ന എല്ലിൽ സ്റ്റീലിന്റെ കമ്പി കാണുന്നുണ്ട്. തിരുവല്ല സിഐയുടെ നേതൃത്വത്തിൽ പോലീസും ഫൊറൻസിക് സംഘവും തുടർനടപടി സ്വീകരിച്ചു.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി അവശിഷ്ടങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പരിശോധനയ്ക്ക് അയച്ചു.
ഡിഎൻഎ പരിശോധനാഫലം കിട്ടിയാലേ ആരുടെതാണെന്ന് തിരിച്ചറിയാനാകൂ. കിഴക്കനോതറയിൽനിന്ന് 59 വയസ്സ് പ്രായംവരുന്ന ആളെ കാണാതായിരുന്നു. ഇതിന് തിരുവല്ല പോലീസിൽ കേസുണ്ടെന്ന് സിഐ കെ.എസ്. സുജിത് അറിയിച്ചു.
Content Highlights: Skeletal remains with a steel rod in the bone were discovered near the old temple in Othara, Kerala. Investigation underway to identify the deceased.
Published: 26 Oct 2025, 10:52 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented