ചെട്ടികുളങ്ങര (ആലപ്പുഴ): ആറുവയസ്സുകാരന്‍ നീലകണ്ഠന് ജീവിതത്തിലേക്കു തിരിച്ചുവരണമെങ്കില്‍ സുമനസ്സുകളുടെ സഹായം വേണം. ചെട്ടികുളങ്ങര ഈരേഴവടക്ക് പുത്തുവിള വീട്ടില്‍ പ്രദീപ്കുമാറിന്റെയും റാണിയുടെയും മകന്‍ നീലകണ്ഠന്‍ നാലുവര്‍ഷമായി രക്താര്‍ബുദത്തോടു മല്ലിട്ട് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ആദ്യം എറണാകുളത്തെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്ന കുട്ടി ഇപ്പോള്‍ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

To advertise here,

ഇപ്പോഴുള്ള കീമോതെറപ്പി ചികിത്സയ്ക്കു 15 ലക്ഷത്തോളം ചെലവുവരും. തുടര്‍ന്ന് മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയ വേണമെന്നാണ് നിര്‍ദേശം. ഇതിന് 25 ലക്ഷത്തിലധികം ചെലവുവരും. അങ്കമാലിയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്തിരുന്ന കുട്ടിയുടെ അച്ഛന്‍ പ്രദീപ്കുമാറിന് ഇപ്പോള്‍ ജോലിക്കു പോകാനാകാതെവന്നതോടെ കുടുംബത്തിന്റെ വരുമാനവും നിലച്ചു. 

ഉള്ളതെല്ലാം വിറ്റുപെറുക്കിയാണ് ഇതുവരെയുള്ള ചികിത്സ നടത്തിയത്. ഇനി മുന്നോട്ടുപോകണമെങ്കില്‍ സുമനസ്സുകളുടെ സഹായം വേണം. നീലകണ്ഠന്റെ അമ്മ റാണി ധനകുമാറിന്റെ പേരില്‍ ഫെഡറല്‍ ബാങ്കിന്റെ കടവന്ത്ര ഗിരിനഗര്‍ ശാഖയില്‍ ബാങ്ക് അക്കൗണ്ടുണ്ട്: നമ്പര്‍: 10580100295665, ഐ.എഫ്.എസ്. കോഡ്: FDRL0001058. ഫോണ്‍: 9947347107, 9562634769.