തിരുവനന്തപുരം: അതിവേഗ റെയില്‍ പദ്ധതിയായ സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഭാഗമായി ഭൂമി ഏറ്റെടുക്കലിനായി നിയോഗിച്ച റവന്യൂ ഉദ്യോഗസ്ഥരുടെ കാലാവധി ഒരു വര്‍ഷത്തേക്ക് നീട്ടി സർക്കാർ. സാമൂഹികാഘാത പഠനവും അതിരടയാള കല്ലിടലും പുനരാരംഭിക്കാനിരിക്കെയാണ് സര്‍ക്കാര്‍ നടപടി.

To advertise here,

ഏഴു പോസ്റ്റുകള്‍ വീതമുള്ള എറണാകുളത്തെ ഡെപ്യൂട്ടി കലക്ടര്‍ ഓഫീസിലെയും 18 പോസ്റ്റുകള്‍ വീതമുള്ള 11 ജില്ലകളിലെ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസിലെയും ജീവനക്കാരുടെ കാലാവധിയാണ് ഒരു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിച്ചത്.

കേന്ദ്ര അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ വായ്പയടക്കമുള്ള കാര്യങ്ങളില്‍ അനിശ്ചിതത്വമുണ്ടെങ്കിലും മറ്റു നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതിന്‍റെ സൂചനകളാണ് സര്‍ക്കാര്‍ ഉത്തരവിലൂടെ വ്യക്തമാകുന്നത്.