കല്പറ്റ: സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പൂക്കോട് വെറ്റിനറി സർവകലാശാലയിലെ അന്നത്തെ ഡീൻ ഡോ. എം.കെ. നാരായണനെ തരംതാഴ്ത്തും. അസി. വാർഡൻ ഡോ. കാന്തനാഥന് സ്ഥലം മാറ്റവും രണ്ട് വർഷം പ്രമോഷൻ തടയലും ഉണ്ടാകും. ബോർഡ് ഓഫ് മാനേജ്മെന്റ് ആണ് തീരുമാനമെടുത്തത്.
ഡീൻ പദവിയിൽ നിന്ന് ഡോ. എം.കെ. നാരായണനെ തരംതാഴ്ത്തി പ്രൊഫസർ ആയി സ്ഥലം മാറ്റി നിയമിക്കാനാണ് തീരുമാനം. ഹൈക്കോടതി ബോർഡ് ഓഫ് മാനേജ്മെന്റിനു നൽകിയ സമയം ഈ മാസം 23 ന് അവസാനിക്കാനിരിക്കെയാണ് തീരുമാനം. ഔദ്യോഗിക ഉത്തരവ് ഉടൻ ഇറങ്ങും.
Content Highlights: Pookode Veterinary
Published: 20 Sept 2025, 07:55 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented