തൃശ്ശൂർ: കൂട്ടിൽനിന്നു പുറത്തെത്തിയ സൈബീരിയൻ ഹസ്കി ഇനം വളർത്തുനായ നാടുനീളെ ആക്രമണം നടത്തി. വലപ്പാട് പഞ്ചായത്തിലെ മുരിയാൻതോട് ബീച്ച് റോഡ് കരയാമുട്ടത്തെ വോൾഗാ സെന്ററിലാണ് സംഭവം. ഇവിടെ മുതിരപ്പറന്പിൽ സന്തോഷിന്റെ വീട്ടിലെ ഡാഷ്ഹണ്ട് ഇനം നായയെയാണ് ആദ്യം കടിച്ചത്. വീടിന്റെ പിന്നിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു.
പിന്നീട് സമീപത്തെ വീട്ടിലെത്തി പറമ്പിൽ കെട്ടിയിരുന്ന പശുവിനെ ആക്രമിക്കാൻ ശ്രമിച്ചു. ഇതുകണ്ട് നാട്ടുകാർ ഒാടിച്ചതോടെ കൊണ്ടായി സന്തോഷിന്റെ തൊഴുത്തിൽ കെട്ടിയിരുന്ന കറവപ്പശുവിനെ കടിച്ചു. പശുവിന്റെ മുഖത്തും കണ്ണിലും കടിയേറ്റു. തുടർന്ന് വോൾഗാ സെന്ററിലെ പത്തിലേറെ െതരുവുനായ്‌ക്കളെയും ആക്രമിച്ചു.
രണ്ടു ദിവസമായി അസ്വസ്ഥത കാണിക്കുന്ന ഹസ്കി ആ വീട്ടിലെ മറ്റൊരു നായയെ കടിച്ചതായി നാട്ടുകാർ ആരോപിക്കുന്നു. ഹസ്കി വീടിനു പുറത്തെത്തിയതിൽ ദുരൂഹതയുണ്ടെന്നും പേവിഷബാധയുടെ ലക്ഷണം കാണിച്ചതോടെ ഉടമ തുറന്നുവിട്ടതാണോയെന്ന് സംശയമുണ്ടെന്നും നാട്ടുകാർ പറയുന്നു. അയൽവാസിയായ മരയ്ക്കാപ്പറന്പിൽ മുരളീധരന്റെ നായയാണ് ആക്രമിച്ചതെന്നും നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് മുതിരപ്പറന്പിൽ സന്തോഷ് പഞ്ചായത്തിൽ പരാതി നൽകി.
Content Highlights: A Siberian Husky escaped and attacked multiple pets and livestock in Valapad, Thrissur., Victims include a Dachshund, a dairy cow, and over ten stray dogs., Locals suspect the dog may have been showing signs of rabies., A formal complaint has been filed with the local panchayat regarding the damages.
Published: 26 Jun 2026, 07:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented