തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.ഡി സതീശനെ വെല്ലുവിളിച്ച് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍. പാലക്കാട് മുനിസിപ്പാലിറ്റിയില്‍ പന്തയം വെക്കാം. ഒരു മുനിസിപ്പല്‍ കൗണ്‍സിലറെ യു.ഡി.എഫിന് അധികമുണ്ടാക്കാന്‍ സാധിക്കുമോയെന്ന് ശോഭ ചോദിച്ചു. തന്റെ ചിന്ത അടുത്ത തിരഞ്ഞെടുപ്പാണെന്നും വി.ഡി സതീശന്റെ വെല്ലുവിളിയെ ശക്തമായി ബി.ജെ.പി ഏറ്റെടുക്കുന്നുവെന്നും ശോഭ കൂട്ടിച്ചേര്‍ത്തു.

To advertise here,

അടുത്ത തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍, തിരുവനന്തപുരം ഉള്‍പ്പെടെയുള്ള കോര്‍പ്പറേഷന്‍ ഞങ്ങള്‍ ഭരിക്കും. താഴെ നിന്ന് മുദ്രാവാക്യം വിളിച്ചിട്ടുള്ള പാവപ്പെട്ട പ്രവര്‍ത്തകന്‍മാരെ മുനിസിപ്പല്‍ ചെയര്‍മാന്‍മാരായിട്ടും കൗണ്‍സിലര്‍മാരായിട്ടും പഞ്ചായത്ത് പ്രസിഡന്റുമാരായിട്ടും ഇരുത്താനുള്ള തിരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. 

പാര്‍ട്ടിയുടെ സംസ്ഥാനഘടകം നാളിതുവരെ ഏല്‍പ്പിച്ച എല്ലാ ജോലിയും കൃത്യമായി ചെയ്തുതീര്‍ത്തിട്ടുണ്ടെന്നും ശോഭ പറഞ്ഞു. അഖിലേന്ത്യാ നേതൃത്വവും സംസ്ഥാനഘടകവും ശോഭ എന്ത് ജോലി ചെയ്യണമെന്ന് തീരുമാനമെടുക്കാറുണ്ട്. ആ പണി വളരെ നല്ല രീതിയില്‍ ചെയ്തുതീര്‍ത്തുവെന്ന് ആത്മവിശ്വാസമുള്ള ഒരു സാധാരണക്കാരിയാണ് ഞാന്‍. - ശോഭ പറഞ്ഞു

പ്രമീള ഉന്നയിച്ച കാര്യങ്ങള്‍ക്കുള്ള മറുപടി സംസ്ഥാന അധ്യക്ഷന്‍ കൊടുത്തിട്ടുണ്ടെന്നും ശോഭ പറഞ്ഞു. സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞതിനേക്കാള്‍ കൂടുതലായിട്ട് ഞാനെന്താണ് പറയേണ്ടത്. നേതൃത്വത്തില്‍ മാറ്റം വേണ്ടിവരുമോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി ശോഭ സുരേന്ദ്രന്‍ നല്‍കിയില്ല. അതിന് വ്യക്തമായ മറുപടി കുമ്മനം രാജശേഖരന്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹത്തേക്കാള്‍ വലിയ ആളല്ല താനെന്നും ശോഭ വ്യക്തമാക്കി.