പുതുപ്പള്ളി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് ഷാഫി പറമ്പിൽ എം.പി. ഉമ്മൻചാണ്ടിയെപോലെ ആകാൻ ആർക്കും സാധിക്കില്ലെന്നും അദ്ദേഹത്തിന് പകരം ഒരാളുണ്ടാവില്ലെന്നും ഷാഫി പറമ്പിൽ എം.പി. പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ ഓർമ്മ ദിനത്തിൽ പുതുപ്പള്ളിയിൽ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

To advertise here,

‘ഞങ്ങളിലെ കെ.എസ്.യുക്കാരെ വാർത്തെടുത്തത് ഉമ്മൻ ചാണ്ടി സാറാണ്. സ്വന്തം ആരോഗ്യം നോക്കാതെ ഓടിയ ഒരാളുടെ കാലശേഷം സാധാരണക്കാരുടെ ആരോഗ്യം സംരക്ഷിക്കാനുള്ള പദ്ധതിക്ക് അദ്ദേഹത്തിന്റെ പേര് വരികയാണ്. അദ്ദേഹത്തിന് പകരം ഒരാളുണ്ടാവില്ല. അദ്ദേഹത്തിന്റെ കർമ്മങ്ങൾ തുടരുകയാണ്. കാലശേഷവും ഉമ്മൻ ചാണ്ടിയെന്ന നാവും ആ സേവനവും ഈ നാട്ടിലെ ജനതയ്ക്ക് ലഭിച്ചു കൊണ്ടേയിരിക്കും, ഷാഫി പറഞ്ഞു.