തിരുവനന്തപുരം: കേരള സർവകലാശാലയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രതിഷേധം വ്യാപിപ്പിച്ച് എസ്എഫ്ഐ. 'പോലീസിന്റെ നരനായാട്ട് കണ്ടുനിൽക്കില്ല' എന്ന ബാനറുമായി എസ്എഫ്ഐ പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുമ്പിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

To advertise here,

സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ എസ്എഫ്ഐ പ്രതിഷേധം അക്രമാസക്തമായി. ബാരിക്കേഡ് തള്ളിയിട്ട് അകത്ത് പ്രവേശിക്കാൻ പ്രവർത്തകർ ശ്രമിച്ചു. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എസ്എഫ്ഐ പ്രവർത്തകർ പോലീസിനു നേരെ വടികൾ വലിച്ചെറിഞ്ഞ് ഗേറ്റ് മറിച്ചിടാൻ ശ്രമം നടത്തി.

മലപ്പുറത്തും തൃശ്ശൂരും അടക്കമുള്ള ഇടങ്ങളിൽ പ്രതിഷേധം അക്രമാസക്തമായി. മലപ്പുറത്ത് എസ്പി ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചും സംഘർഷത്തിൽ കലാശിച്ചു. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡുകൾ ചാടിക്കടന്നും പോലീസ് വാഹനത്തിന് മുകളിൽ കയറിയിരുന്നും എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചു. പോലീസ് ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രതിഷേധക്കാർ മടങ്ങിയില്ല.