
മൂലമറ്റം: കോളേജിലെ തർക്കത്തെ തുടർന്ന് കോളപ്ര ഏഴാംമൈലിൽ കെ.എസ്.യു. പ്രവർത്തകരെ അക്രമിച്ചത് ചോദ്യംചെയ്ത നാട്ടുകാർക്ക് മർദ്ദനമേറ്റ സംഭവത്തിൽ കണ്ടാലറിയാവുന്ന എട്ട് എസ്.എഫ്.ഐ. പ്രവർത്തകർക്കെതിരേ മുട്ടം പോലീസ് കേസെടുത്തു. വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് അറക്കുളം സെയ്ന്റ് ജോസഫ്‌സ് കോളേജിലെ എസ്.എഫ്.ഐ.പ്രവർത്തകർ ഏഴാംമൈലിന് സമീപം റോഡിൽ കെ.എസ്.യു.ക്കാരെ മർദ്ദിച്ചത്. ഇത് ചോദ്യം ചെയ്തതിനെ തുടർന്ന് ഇവർ നാട്ടുകാർക്കെതിരേ തിരിഞ്ഞു. സംഭവത്തിൽ മൂന്നുപേർക്ക് പരിക്കേറ്റതായി പോലീസ് പറഞ്ഞു.
അറക്കുളത്ത് കോളേജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.എസ്.യു.-എസ്.എഫ്.ഐ. സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയെന്ന നിലയിലാണ് ഏഴാംമൈലിൽ താമസിക്കുന്ന കെ.എസ്.യു.ക്കാർക്ക് നേരേ ആക്രമണമുണ്ടായത്.
Content Highlights: 8 SFI Activists Booked for Attacking KSU Members in Kerala
Published: 19 Oct 2024, 07:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented