സതീഷ് ഭാസ്‌ക്കർ ഗോവൻ ബീച്ചിൽ, 2013 ലെ ചിത്രം | ഫോട്ടോ : ജോസഫ് ആന്റണി
കോഴിക്കോട്: ഇന്ത്യയിൽ കടലാമ പഠന ത്തിന് തുടക്കം കുറിച്ച പ്രമുഖ ഗവേഷകൻ സതീഷ് ഭാസ്‌കർ (77) അന്തരിച്ചു. അസുഖത്തെ തുടർന്ന് ബെംഗളൂരുവിലെ ആസ്പത്രിയിലായിരുന്നു അന്ത്യം. 1977 ലാണ് സതീഷ് ഭാസ്‌കർ രാജ്യത്ത് കടലാമ പഠനം ആരംഭിക്കുന്നത്. ഒരു പതിറ്റാണ്ടു കാലം ആ പഠനമേഖലയെ ഒറ്റയ്ക്ക് മുന്നോട്ടു നയിച്ചു. 7500 കിലോമീറ്റർ വരുന്ന ഇന്ത്യ തീരം മുഴുവൻ പഠനത്തിന്റെ ഭാഗമായി കാൽനടയായി പിന്നിട്ട വ്യക്തിയാണ് ഈ ഗവേഷകൻ. ആൻഡമാൻ നിക്കോബാർ മേഖല ഉൾപ്പടെ ഇന്ത്യയിലെ 670 ഓളം ദ്വീപുകളിൽ കടലാമകൾക്കായി ഇദ്ദേഹം പര്യടനം നടത്തി.
പാറയിൽ ഭാസ്‌ക്കരന്റെയും ചെറിയചാണാശ്ശേരി രാമൻ പത്മിനിയുടെയും ഏക മകനായി 1946 സപ്തംബർ 11 ന് എറണാകളും ജില്ലയിലെ ചെറാ
യിയിലാണ് സതീഷ് ഭാസ്‌ക്കറിന്റെ ജനനം. ഇരിങ്ങാലക്കുട സ്വദേശിയായിരുന്ന ഭാസ്‌ക്കരൻ പട്ടാളത്തിൽ മേജറായിരുന്നു; പത്മിനി ചെറായി സ്വദേശിയും. കേരളത്തിന് പുറത്ത് വിവിധ സ്ഥലങ്ങളിലായിട്ടായിരുന്നു സതീഷിന്റെ ആദ്യകാല വിദ്യാഭ്യാസം. ഷില്ലോങിലെ സെന്റ് എഡ്മ് കോളേജിൽനിന്ന് ഇന്റർമീഡിയറ്റ് പാസായ സതീഷ്, മദ്രാസ്സ് ഐ.ഐ.ടി.യിൽ ഇലക്ട്രിക്കൽ എൻജിനിയറിങിന് ചേർന്നു. ആ സമയത്താണ് മദ്രാസ്സ് സ്‌നേക്ക് പാർക്കിന്റെ സ്ഥാപകനും പ്രശസ്ത ഉരഗജീവി വിദഗ്ധനുമായ റോമുലസ് വിറ്റേക്കറുമായി സതീഷ് പരിചയപ്പെടുന്നത്. അതോടെ ഐ.ഐ.ടി.യ്ക്ക് പകരം സ്‌നേക്ക്പാർക്കിലായി സതീഷിന്റെ ശ്രദ്ധ. ആ ബന്ധമാണ് സതീഷിനെ കടലാമ ഗവേഷണത്തിലേക്ക് തിരിയാൻ പ്രേരിപ്പിച്ചത്.
ലോകത്താകെയുള്ള എട്ടിനം കടലാമകളിൽ അഞ്ച് സ്പീഷീസുകൾ -ഒലിവ് റിഡ്‌ലി, ഗ്രീ3, ഹ്വാക്‌സ്ബിൽ, ലോഗർഹെഡ്, ലെതർബാക്ക് എന്നിവ - ഇ ന്ത്യൻ തീരങ്ങളിൽ എത്തുന്ന കാര്യവും, ഇവ മുട്ടയിടാൻ എത്തുന്ന തീരങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും സതീഷിന്റെ ഗവേഷണം വഴി തെളിയിക്കപ്പെട്ടു. 1979 നവംബറിൽ കടലാമസംരക്ഷണെത്തക്കുറിച്ച് ആദ്യ അന്താരാഷ്ട്ര സമ്മേളനം വാഷിങ്ടൺ ഡി.സി.യിൽ നടക്കുമ്പോൾ ഇന്ത്യയിൽനിന്ന് അതിൽ പങ്കെടുത്തവരിൽ ഒരാൾ സതീഷായിരുന്നു. കടലാമ ഗവേഷണത്തിനുള്ള അംഗീകാരമായി 1984 ൽ റോളക്‌സിന്റെ അവാർഡും ഫാൻസി വാച്ചും സതീഷിന് സമ്മാനിക്കപ്പെട്ടു.
1990 കളുടെ മധ്യേ ഗവേഷണത്തിൽ നിന്ന് വിരമിച്ച സതീഷ് കുടുംബത്തോടൊപ്പം തെക്കൻ ഗോവയിലെ കാനബനോളി ഗ്രാമത്തിലേക്ക് താമസം മാറ്റി. നൈല, കൈലി, സന്ധ്യ എന്നിവരാണ് മക്കൾ. കഴിഞ്ഞ വർഷം ഭാര്യ വൃന്ദയുടെ വിയോഗത്തെ തുടർന്നാണ്, മകൾ സന്ധ്യയ്ക്കൊപ്പം ബംഗളൂരുവിലേക്ക് അദ്ദേഹം മാറിയത്.
Content Highlights: Satish Bhasker death, Sea turtles, Sea turtle conservation
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..