കോതമംഗലം: എറണാകുളം കളപ്പാറയിൽ രോഗിയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയില്‍ മ്ലാവ് ഇടിച്ച് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. കുട്ടംപുഴ പഞ്ചായത്തിലെ മാമലകണ്ടം എളംബ്ലാശ്ശിരി പറമ്പില്‍ പരേതനായ നാരായണന്റെ മകന്‍ പി.എന്‍.വിജില്‍ (41) ആണ് മരിച്ചത്.  ഓട്ടോയില്‍ ഉണ്ടായിരുന്ന മൂന്ന് യാത്രക്കാര്‍ നിസാര പരിക്കോടെ രക്ഷപ്പെട്ടു. 

To advertise here,

മാമലകണ്ടത്ത് നിന്ന് കോതമം​ഗലത്തേക്ക് വരും വഴി പുന്നേക്കാട്-തട്ടേക്കാട് റോഡില്‍ കളപ്പാറ ഭാഗത്ത് വച്ച് തിങ്കളാഴ്ച രാത്രി 10 ഓടെയാണ്  അപകടം സംഭവിച്ചത്. ഓട്ടോറിക്ഷയില്‍ മ്ലാവ് ഇടിച്ചതോടെ മറിയുകയായിരുന്നു. ഓട്ടോറിക്ഷയുടെ അടിയില്‍പ്പെട്ട വിജിലിനെ കൂടെയുണ്ടായിരുന്നവരും വനപാലകരും ചേര്‍ന്ന് കോതമംഗലത്തെ ആശുപത്രിയില്‍ എത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സക്ക് ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പുലര്‍ച്ചെ 2-ന് മരണപ്പെടുകയായിരുന്നു.